ന്യു ദൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയീ (93) അന്തരിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു കാലമായി ചികിത്സായിലായിരുന്നു. കഴിഞ്ഞ 30 മണിക്കൂറുകളായി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തീവ്ര പരിചരണത്തിലായിരുന്നു.
ആർ എസ് എസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ വാജ്പേയീ, പിന്നീട് ജനസംഘത്തിന്റെ സ്ഥാപകരിലൊരാളായി. ഭാരതീയ ജനതാ പാർട്ടിയുടെ (ബി ജെ പി) യുടെ സ്ഥാപക പ്രസിഡണ്ടുമാണ്.
മൊറാർജി ദേശായി പ്രധാനമന്ത്രിയായപ്പോൾ വിദേശകാര്യമന്ത്രിയായി പ്രവർത്തനമനുഷ്ഠിച്ച വാജ്പേയീ പിന്നീട് മൂന്ന് തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി.
കവി, വാഗ്മി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അടൽ ബിഹാരി വാജ്പേയി, നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments
0 comments