Fort Kochi, merchants, police, agitation, encroachment,
in ,

കൈയ്യേറ്റം ഒഴിപ്പിക്കല്‍; ഫോര്‍ട്ടുകൊച്ചിയില്‍ സംഘര്‍ഷം

കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ (Fort Kochi) വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ കളക്ടറുടെ (district collector) നേതൃത്വത്തില്‍ പോലീസ് (police) സംഘമെത്തിയതിനെ തുടർന്ന് സംഘര്‍ഷം. എറണാകുളം ജില്ലാ കളക്ടറോടൊപ്പം ആര്‍.ഡി.ഒയും അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടെ അറുപതോളം വരുന്ന പോലീസ് സംഘമാണ് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയത്.

ഇന്ന് രാവിലെ ഏഴുമണിയോടെ ഫോര്‍ട്ടുകൊച്ചിയിലെത്തിയ ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയപ്പോൾ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഒഴിപ്പിക്കലിനെതിരെ കൂടുതൽ കച്ചവടക്കാർ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി.

സംഘര്‍ഷത്തില്‍ പോലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഫോര്‍ട്ടു കൊച്ചി ഗവ. ആശുപത്രിയിലും കരിവേലിപ്പടി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഫോര്‍ട്ടു കൊച്ചി പോലീസ് കേസെടുത്തിട്ടുണ്ട്. മറ്റു കടകളില്‍ ഒഴിപ്പിക്കല്‍ തുടര്‍ന്നു.

കടകളൊഴിഞ്ഞു പോകണമെന്ന് കച്ചവടക്കാര്‍ക്ക് ഒരാഴ്ച്ച മുൻപ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വഴിയോര കച്ചവടക്കാര്‍ക്കായുള്ള സര്‍ക്കാരിന്റെ പദ്ധതി വരുന്നതു വരെ തുടരാന്‍ അനുവദിക്കണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും ഈ ഒഴിപ്പിക്കല്‍ നാടകം നടക്കുന്നതാണെന്നും എന്നാല്‍ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഫോര്‍ട്ടുകൊച്ചി സൗന്ദര്യ വത്കരണം നടന്നുകൊണ്ടിരിക്കെ പലയിടങ്ങളിലും പുതിയ കടകള്‍ ആരംഭിക്കുന്നുണ്ട്. ഫോര്‍ട്ടുകൊച്ചിയില്‍ റോഡുകളും നടപ്പാതകളും കയ്യേറി നടക്കുന്ന അനധികൃത കച്ചവടം നേരത്തെ തന്നെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ioc plant, strike ,Chelari,

ചേളാരി ഐഒസി പ്ലാന്റിൽ മിന്നൽ പണിമുടക്ക്

Bihar ,stampede,Ganga, river,Kartik Purnima, kills,

ഗംഗയിലെ പുണ്യസ്​നാനം;​ ബീഹാറിലെ തിരക്കിൽ നാലു മരണം