ഫോര്‍ട്ട് കൊച്ചിയെ അനുഭവവേദ്യ ടൂറിസത്തിന്‍റെ കേന്ദ്രമാക്കും

കൊച്ചി: ഫോര്‍ട്ട് കൊച്ചിയെ അനുഭവവേദ്യ ടൂറിസത്തിന്‍റെ കേന്ദ്രമാക്കുമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍.  ഫോര്‍ട്ട് കൊച്ചിയിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയും ഏകദിന അവബോധ ശില്‍പശാലയും  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പ്രാദേശികമായ പ്രത്യേകതകള്‍ നിലനിർത്തി ടൂറിസം മേഖലയെ വികസിപ്പിക്കണം. വലിയ നിക്ഷേപമില്ലാതെ സാധാരണക്കാര്‍ക്ക് ഈ മേഖലയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയണം. ഇത് ഏറ്റവും മികച്ച രീതിയില്‍ കൊണ്ടു പോകാന്‍ ഫോര്‍ട്ട്കൊച്ചിയില്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനുഭവവേദ്യ ടൂറിസത്തിലേക്ക്(എക്സ്പീര്യന്‍ഷ്യല്‍ ടൂറിസം) ആഗോള വിനോദസഞ്ചാര മേഖല മാറിക്കൊണ്ടിരിക്കുകയാണെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍  കെ രൂപേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 

തൊട്ടാവാടിയില്‍ തുടങ്ങി ചേമ്പിലയിലെ വെള്ളം മുതല്‍ പശുവിനെ കറക്കുന്നതും അടുക്കളയില്‍ പാചകം ചെയ്യുന്നതുവരെ അനുഭവവേദ്യ ടൂറിസത്തിന്‍റെ സാധ്യതകളാണ്. ടൂറിസ്റ്റുകള്‍ക്ക് തെങ്ങിനു മുകളില്‍ കയറി സെല്‍ഫിയെടുക്കാം, ചമ്മന്തിയരയ്ക്കാം, ഉരലിലിടിക്കാം. കേരളത്തിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമാക്കി മാറ്റുകയാണ് വേണ്ടത്.  ടൂറിസ്റ്റുകള്‍ കൂടുതല്‍ ദിവസം ഇവിടെ തങ്ങുന്ന തരത്തില്‍  അവരെ പ്രാദേശികമായ ഇത്തരം കാര്യങ്ങളിലേക്കെത്തിക്കാന്‍ സാധിക്കണം. ഇവിടെയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വ്യവസായത്തെ സഹായിക്കുന്നതെന്നും രൂപേഷ് കുമാര്‍ പറഞ്ഞു. 

ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ,  കൊച്ചി നഗരസഭ വാര്‍ഡ് മെമ്പര്‍മാരായ  ഷൈനി മാത്യു,  സീനത്ത് റഷീദ്,  എ ആര്‍ ഷമീന, ഷീബ ലാല്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  ഡി. കമലമ്മ, ഡിടിപിസി സെക്രട്ടറി  എസ് വിജയകുമാര്‍, ഉത്തരവാദിത്ത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  കെ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.   

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എത്ര പെട്ടെന്നാണ് സഖാക്കളേ നിങ്ങളുടെ മനസ്സിൽ ഹിംസ നൂറു ഡിഗ്രിയിൽ  ചൂടുപിടിക്കുന്നത്

ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ 1000 കോടിയുടെ ഹൈപ്പര്‍ ഡേറ്റ സെന്‍റര്‍ പാര്‍ക്ക്