Movie prime

മമ്മൂട്ടിയെപ്പോലെയല്ലാത്തത് ഭാഗ്യമെന്ന് ദുൽക്കർ സൽമാൻ

കാഴ്ചയിൽ താൻ പിതാവിനെപ്പോലെ അല്ലെന്നും മറിച്ച് ഉമ്മ സുൽഫത്തിനെ പോലെയാണെന്നും ദുൽക്കർ സൽമാൻ. “ഞാൻ അദ്ദേഹത്തെപ്പോലെയല്ല. ഉമ്മയെപ്പോലെയാണ്. അതൊരു അനുഗ്രഹമായി. പേരിന്റെ ഒടുവിലും മമ്മൂട്ടി എന്ന് ചേർത്തിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോഴേ ഉപ്പയുടെ തീരുമാനമായിരുന്നു അത്. അതിന്റെ പേരിൽ ആരും എന്നെ ശല്യം ചെയ്യരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു “- ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദുൽക്കർ മനസ്സ് തുറന്നത്. ഒരിക്കലും താരപുത്രൻ എന്ന നിലയിലല്ല സിനിമയിലേക്ക് കടന്നുവന്നതെന്നും സ്വന്തം കഴിവ് തെളിയിച്ച് തന്നെയാണ് ഈ രംഗത്ത് തുടരുന്നതെന്നും More
 
മമ്മൂട്ടിയെപ്പോലെയല്ലാത്തത് ഭാഗ്യമെന്ന് ദുൽക്കർ സൽമാൻ

കാഴ്ചയിൽ താൻ പിതാവിനെപ്പോലെ അല്ലെന്നും മറിച്ച് ഉമ്മ സുൽഫത്തിനെ പോലെയാണെന്നും ദുൽക്കർ സൽമാൻ. “ഞാൻ അദ്ദേഹത്തെപ്പോലെയല്ല. ഉമ്മയെപ്പോലെയാണ്. അതൊരു അനുഗ്രഹമായി. പേരിന്റെ ഒടുവിലും മമ്മൂട്ടി എന്ന് ചേർത്തിട്ടില്ല. സ്‌കൂളിൽ പഠിക്കുമ്പോഴേ ഉപ്പയുടെ തീരുമാനമായിരുന്നു അത്. അതിന്റെ പേരിൽ ആരും എന്നെ ശല്യം ചെയ്യരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു “- ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദുൽക്കർ മനസ്സ് തുറന്നത്.

ഒരിക്കലും താരപുത്രൻ എന്ന നിലയിലല്ല സിനിമയിലേക്ക് കടന്നുവന്നതെന്നും സ്വന്തം കഴിവ് തെളിയിച്ച് തന്നെയാണ് ഈ രംഗത്ത് തുടരുന്നതെന്നും നടൻ പറഞ്ഞു. മമ്മൂട്ടിയെ ഒരിക്കലും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. അദ്ദേഹം ചെയ്യുന്നതുപോലുള്ള ചിത്രങ്ങൾ ചെയ്യാൻ തനിക്കു കഴിയില്ല. മമ്മൂട്ടിയുടെ മകനായല്ല തന്നെ പ്രേക്ഷകർ കാണുന്നതെന്നും ദുൽക്കർ പറഞ്ഞു.

മമ്മൂട്ടിയെപ്പോലെയല്ലാത്തത് ഭാഗ്യമെന്ന് ദുൽക്കർ സൽമാൻ താൻ ഒരു മഹാനായ നടനാണ് എന്ന അഭിപ്രായമൊന്നും ഇല്ല. കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുന്ന ഒരു ശരാശരി നടനാണ്. ബോളിവുഡിലേക്കുള്ള രംഗപ്രവേശത്തെക്കുറിച്ചും താരം മനസ്സ് തുറന്നു. ആകാശ് ഖുറാനയുടെ കാർവാൻ എന്ന ചിത്രത്തിന് ശേഷം അഭിഷേക് ശർമയുടെ സോയ ഫാക്റ്റർ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ബോളിവുഡിൽ താൻ ഒരു പുതുമുഖമാണ്. ഇവിടെയാർക്കും തന്നെപ്പറ്റി കാര്യമായി അറിയില്ല.

ഏറെ പ്രതീക്ഷയുണ്ടായിരുന്നിട്ടും മമ്മൂട്ടിക്ക് പേരൻപിന് ദേശീയ പുരസ്‌കാരം ലഭിക്കാതെ പോയതിനെപ്പറ്റിയുള്ള ചോദ്യത്തിന് ദുൽക്കറിന്റെ മറുപടി ഇങ്ങനെ-” അദ്ദേഹം ചെയ്യുന്ന ചിത്രങ്ങൾക്കെല്ലാം ദേശീയ പുരസ്‌കാരം കിട്ടേണ്ടതാണ്. അത്രമാത്രം അർപ്പണബോധവും മികവുറ്റ പ്രകടനവുമാണ് കാഴ്ചവെയ്ക്കുന്നത്.” മമ്മൂട്ടിയുടെ വലിയൊരു ഫാനാണ് താനെന്നും ചുരുങ്ങിയത് ഏഴു നാഷണൽ അവാർഡെങ്കിലും അദ്ദേഹത്തിന് ഇനിയും കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും ദുൽക്കർ കൂട്ടിച്ചേർത്തു.