വൈദ്യുതി വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഫോര്‍വേഡ് ബ്ലോക്ക്

തിരുവനന്തപുരം: കേരളം അനുഭവിക്കുന്ന പ്രളയദുരിതത്തിന് കാരണം സര്‍ക്കാരിന്‍റെ ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

ലോകത്തൊരിടത്തും ഒരേ സമയം മുപ്പത്തിമൂന്നു ഡാമുകള്‍ തുറന്നുവിടുന്ന തരത്തിലുള്ള മണ്ടന്‍ തീരുമാനങ്ങള്‍ ആരും കൈക്കൊള്ളില്ല.

മഴയുടെ തീഷ്ണത വര്‍ദ്ധിക്കുമെന്നുള്ള കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പുകള്‍ അവഗണിച്ച സംസ്ഥാന വൈദ്യുതി വകുപ്പും ഇലക്ട്രിസിറ്റി ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്.

കിട്ടിയ വെള്ളം ഉപയോഗിച്ച് കറണ്ട് ഉണ്ടാക്കി ലാഭമുണ്ടാക്കാമെന്ന ബോര്‍ഡിന്‍റെ കണക്കുകൂട്ടലുകളുമാണ് ദുരിതത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചത്. ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി എം.എം. മണി രാജി വയ്ക്കണമെന്നും കെ.എസ്.ഇ.ബി ചെയര്‍മാനെ പുറത്താക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും ദുരിതം നേരിടുന്നതിലും പുനരധിവാസം സാധ്യമാക്കുന്നതിലും സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടുന്ന പരിശീലനം ലഭിച്ചിട്ടില്ലാ എന്ന വസ്തുത കണക്കിലെടുക്കാതെ ആവശ്യമായ സൈന്യത്തെ വിളിക്കാതെ വാശി കാണിച്ച സര്‍ക്കാര്‍ നടപടി മൂലവുമാണ് ഇത്രയധികം ജീവനുക ള്‍ നഷ്ടമായത്.

മഴവെള്ളം മൂലമല്ല പ്രളയമുണ്ടായത്. വേണ്ട തയ്യാറെടുപ്പുകളും മുന്‍കരുതലുകളും ഇല്ലാതെ ഡാമുകളില്‍വെള്ളം കെട്ടി നിര്‍ത്തിയതും കാര്യങ്ങ ള്‍ കൈവിട്ടു പോകുമെന്നായപ്പോ ള്‍ ഒരേ സമയം ഡാമുകളെല്ലാം തുറന്നുവിട്ടതും മൂലമാണ് ചെങ്ങന്നൂരും, ആലുവയിലും, പറവൂരിലും, ചാലക്കുടിയിലും  ചിറ്റാറിലും മറ്റും വെള്ളം ഇരച്ചുകയറിയത്.

സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമുള്ള മനുഷ്യ സ്നേഹികളുടെ സഹായത്തോടെ നഷ്ടപ്പെട്ട വസ്തുവകകള്‍ നമുക്ക് വീണ്ടെടുക്കാനായേക്കും എന്നാ ല്‍ നഷ്ടപ്പെട്ട ജീവനുകളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുമെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിബന്ധനകളിൽ ഇളവ് വരുത്തണം: മന്ത്രി എ സി മൊയ്തീൻ

കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു