ഫോസ് യങ് പ്രൊഫഷണല്‍ മീറ്റ് കോവളത്ത്

തിരുവനന്തപുരം:  യുവജനങ്ങളെയും  വിദ്യാര്‍ഥികളെയും ഒരു കുടക്കീഴിലെത്തിച്ച് സ്വതന്ത്ര സോഫ്റ്റ് വെയര്‍ അനുബന്ധ സാങ്കേതിക വിദ്യകളില്‍ നിപുണരാക്കുക എന്ന   ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ (ഐസിഫോസ്) ‘ഫോസ് യങ് പ്രൊഫഷണല്‍ മീറ്റ് 2018-19’ സംഘടിപ്പിക്കും.

ദ്വിദിന സമ്മേളനം കോവളം ഉദയ സമുദ്ര ബീച്ച് ഹോട്ടലില്‍ ഫെബ്രുവരി 9 ന് രാവിലെ 10 മണിക്ക് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍  ഉദ്ഘാടനം ചെയ്യും.സിഡിറ്റ് ജോയിന്‍റ് ഡയറക്ടര്‍ ഡോ പി വി ഉണ്ണികൃഷ്ണന്‍, ഐസിഫോസ്  ഡയറക്ടര്‍ ഡോ. സി ജയശങ്കര്‍ പ്രസാദ് എന്നിവര്‍ പങ്കെടുക്കും.

എഫ് വൈ പി എമ്മിൽ അറിവും നൈപുണ്യവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിത ഉപകരണങ്ങളിലും സാങ്കേതികവിദ്യകളിലും  താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ് കമ്പനികളേയും യുവ ഉദ്യോഗസ്ഥരേയും ഇപ്പോള്‍ ബിരുദം നേടിയവരേയും വിദ്യാര്‍ത്ഥികളേയുമാണ് അണിനിരത്തുന്നത്.

സ്വതന്ത്ര സോഫ്റ്റ്വെയറിന്‍റെ  പ്രാധാന്യം  മുന്‍നിര്‍ത്തി ‘ഇന്‍ഡസ്ട്രി 4.0’ എന്നതാണ്  സമ്മേളനത്തിന്‍റെ മുഖ്യപ്രമേയം. ഇതിനെ അടിസ്ഥാനമാക്കി ശില്‍പ്പശാലകളും പ്രഭാഷണങ്ങളും നടക്കും. ഗവേഷണ-ഐടി മേഖലകളിലേയും സര്‍വകലാശാലകളിലേയും പ്രതിനിധികള്‍ പങ്കെടുക്കും. ഓപ്പണ്‍ സോഴ്സ് ആര്‍ക്കിടെക്ചര്‍ ആര്‍ഐഎസ്സി-വി, കുട്ടി പൈ എന്നിവയിലെ ശില്‍പശാലകളാണ് സമ്മേളനത്തിലെ പ്രധാന ആകര്‍ഷണം. 

‘ഇന്‍ മെമ്മറി ഓഫ് ഔട്ട്ഡേറ്റഡ്  ടെക്നോളജീസ്’ എന്ന ചര്‍ച്ചയില്‍ ‘ഇന്‍ഡസ്ട്രി 4.0   ടെക്നോളജി’ അവതരിപ്പിക്കും. ഡേറ്റ അനലിറ്റിക്സ്, സൈബര്‍ സുരക്ഷ, മെഷീന്‍ ലേണിംഗ്, സുപ്രധാന സാങ്കേതിക വിദ്യകളായ ആര്‍ഐഎസ്സി-വി, ലോറാ വാന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമൂഹത്തിന് സംഭാവന നല്‍കിയ വിദ്യാര്‍ത്ഥികളേയും യുവ ഉദ്യോഗസ്ഥരേയും ബിരുദധാരികളേയും ആദരിക്കുന്നതിനുള്ള ഫോസ് കോണ്‍ട്രിബ്യൂഷന്‍ പുരസ്കാര ദാനത്തിനും ഐസിഫോസിന്‍റെ സമ്മേളനത്തില്‍ തുടക്കമിടും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചരിത്ര പൈതൃക പഠനയാത്രയ്ക്ക് തുടക്കമായി

കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായാൽ മാത്രം അനുമതി