Fr. Tom Uzhunnalil
in ,

ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

ദുബായ്: യെമനിൽ (yemen) നിന്ന് ഭീകരന്മാർ തട്ടിക്കൊണ്ടു പോയ ഇന്ത്യൻ പുരോഹിതനായ ഫാ. ടോം ഉഴുന്നാലിനെ (Fr. Tom Uzhunnalil) മോചിപ്പിച്ചതായി റിപ്പോർട്ട്. ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഫാ. ടോം ഉഴുന്നാലിന്റെ (ഫാ. തോമസ്) മോചനം സാധ്യമായതെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത സന്തോഷപൂര്‍വ്വം അറിയിക്കുന്നു എന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

യെമനില്‍ നിന്ന് ഫാ. ടോമിനെ മസ്ക്കറ്റിലെത്തിച്ചതായും ഉടൻ തന്നെ അദ്ദേഹം കേരളത്തിൽ എത്തിച്ചേരുമെന്നും ഒമാൻ ഒബ്സർവർ റിപ്പോർട്ടു ചെയ്തു.

ഫാ. ടോമിന്റെ പുതിയ ചിത്രവും ഒമാൻ മാധ്യമങ്ങൾ പുറത്തു വിട്ടു. 2016 മാര്‍ച്ച് നാലിനാണ് യെമനിലെ ദക്ഷിണ തുറമുഖ നഗരമായ ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തില്‍ നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

നാല് സന്യാസിനികൾ ഉൾപ്പെടെ 16 പേരെ കൂട്ടക്കൊല ചെയ്തതിന് ശേഷമാണ് ഭീകരന്മാർ കോട്ടയം രാമപുരം സ്വദേശിയായ ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയത്. കൊല്ലപ്പെട്ട സന്യാസിനിമാരിൽ ഇന്ത്യക്കാരിയായ സിസ്റ്റര്‍ സിസിലി മിഞ്ജിയും ഉൾപ്പെട്ടിരുന്നു.

ഫാദര്‍ ടോമിന്റെ വീഡിയോ യൂട്യൂബിൽ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ മോചനത്തിനായി സഭയോ കേന്ദ്ര സര്‍ക്കാരോ മുന്നാട്ടുവരുന്നില്ലെന്ന് അദ്ദേഹം വീഡിയോയിലൂടെ ആരോപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

amit shah

നരോദപാട്യ കൂട്ടക്കൊല: അമിത് ഷാ ഹാജരാകണമെന്ന് കോടതി

vodafone

ഫുള്‍ ടോക്ക് ടൈം ഓഫറുമായി വോഡഫോണ്‍ എം-പെസ