Free software, laptop, Kerala, production, ICFOSS, Swatantra'17,Purism ,plans ,manufacturing, laptops,  free software,Kerala, inauguration, services, common people, conference, business meeting, organised, foreign delegates,  chief minister,US firm, 
in , ,

സ്വതന്ത്ര സോഫ്റ്റ് വെയറിനായുള്ള ലാപ്ടോപ്പിന്റെ നിര്‍മ്മാണം ഇനി കേരളത്തിലും

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ് വെയറിനു (Free software) വേണ്ടി തയ്യാറാക്കുന്ന ലാപ്ടോപ്പുകള്‍ (laptops) കേരളത്തിൽ നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി അമേരിക്കയിലെ പ്യൂരിസം (Purism) കമ്പനിയുടെ സിഇഒ ടോഡ് വീവര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സ്വയംഭരണ സ്ഥാപനമായ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഫ്റ്റ് വെയര്‍ (ഐസിഫോസ്) സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനമായ ‘സ്വതന്ത്ര 20117’-ല്‍ പ്രഭാഷകനായി പങ്കെടുക്കാന്‍ കേരളത്തിലെത്തിയതാണ് ടോഡ് വീവര്‍.

കുത്തക സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ സോഫ്റ്റ് വെയറിന്‍റെ വില കൂടി ഇപ്പോള്‍ നല്‍കേണ്ടതുണ്ട്. എന്നാൽ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പുകള്‍ വിലകുറവിൽ ലഭ്യമാകും.

‘ലീബ്രം’ എന്ന ബ്രാന്‍ഡ് നാമത്തിലിറക്കുന്ന ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയാണ് ‘പ്യൂരിസം’. സാങ്കേതിക വിദഗ്ധര്‍ക്കു മാത്രമല്ല, സാധാരണക്കാരിലേക്കു കൂടി സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റെ ഗുണഫലങ്ങള്‍ എത്തിക്കുക എന്നതാണ് സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനിയുടെ കോര്‍പ്പറേറ്റ് നയം.

സാന്‍ ഫ്രാന്‍സിസ്കോയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം തങ്ങള്‍ നിര്‍മ്മിക്കുന്ന ഹാര്‍ഡ് വെയര്‍ ഉത്പ്പന്നങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ കൂടി ഉള്‍പ്പെടുത്തിയാണ് വിപണിയിലെത്തിക്കുന്നത്. ‘ലീബ്രം 5’ എന്ന സ്വതന്ത്ര സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ പുറത്തിറക്കുന്ന പ്രവര്‍ത്തനങ്ങളിലും ‘പ്യൂരിസം’ ഏർപ്പെട്ടിരിക്കുകയാണ്.

ഐസിഫോസിലെയും സംസ്ഥാന വിവര സാങ്കേതികവിദ്യാ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകൾ നടത്തിയതായി ടോഡ് വീവര്‍ അറിയിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രോത്സാഹനം നയമായി സ്വീകരിച്ച കേരളത്തില്‍ ഈ ചര്‍ച്ചകളെ ഏറെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്നും നിര്‍മ്മാണം കൂടി കേരളത്തിലേക്ക് എത്തിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ ലാപ്ടോപ് നിര്‍മ്മാണത്തിന്‍റെ 10 ശതമാനം അതായത് ഉപകരണഭാഗങ്ങളുടെ സംയോജനം കേരളത്തില്‍ നടത്താമെന്നും, പിന്നീട് ഉല്പാദനം വ്യാപിപ്പിക്കാമെന്നും ടോഡ് വീവര്‍ അറിയിച്ചു. ഭാവിയിൽ ഫാബ്രിക്കേഷന്‍ അടക്കമുള്ള നിര്‍മ്മാണപ്രക്രിയകള്‍ കേരളത്തിലേക്ക് എത്തിക്കാനാകുമെന്നും അതോടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉള്‍പ്പെടുന്ന ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ രംഗത്ത് കേരളത്തിനു നേതൃസ്ഥാനത്ത് എത്താനാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ നയം സ്വീകരിക്കാന്‍ ശ്രമിക്കുന്ന രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും ഇതിലൂടെ കേരളത്തിനു സാധിക്കുമെന്നും ടോഡ് വീവര്‍ കൂട്ടിച്ചേര്‍ത്തു.

‘പ്യൂരിസം’ കമ്പനി വികസിപ്പിച്ച പ്യുവര്‍ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം സ്വതന്ത്ര സോഫ്റ്റ് വെയറിന് കഴിഞ്ഞ ദിവസം ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്‍ അംഗീകാരം നല്‍കിയിരുന്നു. ‘ലീബ്രം 5’ എന്ന മൊബൈല്‍ ഫോണും പ്യുവര്‍ ഒഎസ് സോഫ്റ്റ് വെയറിലാണ് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും സുരക്ഷിതവും വികേന്ദ്രീകൃതവുമായ ആശയവിനിമയ സംവിധാനമാണ് ലീബ്രം 5 ലഭ്യമാക്കുന്നത്. 599 ഡോളറാണ് ഇതിന്റെ വിപണിവില.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

 Campus leaders, innovative programme , CISSA, Dr Vandana Siva The Regional Centre of Expertise ,RCE,Thiruvananthapuram,  United Nations University,  launch , programme ,Campus Leaders for Sustainable Development ,UNURCE,  Dept of Aquatic Biology and Fisheries, University of Kerala,

മികച്ച ക്യാമ്പസ് നേതാക്കളെ വാർത്തെടുക്കാൻ നൂതന സംരംഭം

Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 

പുതുച്ചേരി രജിസ്ട്രേഷന്‍: കൂടുതൽ വാഹന ഉടമകള്‍ക്കെതിരെ കേസ്