French president , Emmanuel Macron ,scolds, teenager,video, viral , Mont Valerian fort, French resistance members , Paris,
in ,

കൗമാരക്കാരനെ ഫ്രഞ്ച് പ്രസിഡന്റ് ശാസിച്ചതെന്തിന്?

പാരീസ്: ഒരു കൗമാരക്കാരനെ ഫ്രഞ്ച് പ്രസിഡന്റ് ( French president ) ശാസിക്കുന്നതിന്റെ വീഡിയോ വൈറലാകുകയാണ്. പൊതുവെ ശാന്തനായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്തുകൊണ്ടാണ് ഒരു പൊതു സ്ഥലത്ത് അതും ഒരു കുമാരക്കാരനോട് കുപിതനായത് എന്നായിരുന്നു പലരുടെയും സംശയം. എന്നാൽ വീഡിയോ കണ്ടതോടെ സംശയം മാറി.

“മിസ്റ്റർ പ്രസിഡന്റ് എന്ന് സംബോധന ചെയ്യൂ” – എന്നാണ് തന്റെ ചെല്ലപ്പേര് വിളിച്ച കൗമാരക്കാരനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ശാസിച്ചത്.

ഒരു പൊതു പരിപാടിക്കിടെ തന്നെ ‘മാനു’ എന്ന ചെല്ലപ്പേരിൽ സംബോധന ചെയ്ത കൗമാരക്കാരനെ ശാസിച്ചും ഗുണദോഷിച്ചും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തെത്തിയത് പലർക്കും ആദ്യം വിശ്വസിക്കാനായില്ല.

കുട്ടിയെ പ്രസിഡന്റ് ശകാരിക്കുന്നതും ഗുണദോഷിക്കുന്നതുമായ രംഗങ്ങൾ യു ട്യൂബിൽ വന്നതോടെയാണ് സംഭവം ലോകം അറിയുന്നത്.

കുട്ടികളെ പ്രത്യഭിവാദ്യം ചെയ്യുന്നതിനിടയിലാണ് ഒരു കൗമാരക്കാരൻ “ഹൗ ഈസ് ഇറ്റ് ഗോയിങ്, മാനു? ” എന്ന് നാല്പതുകാരനായ പ്രസിഡന്റിനോട് കൂളായി കുശലാന്വേഷണം നടത്തുന്നത്.

French president , Emmanuel Macron ,scolds, teenager,video, viral , Mont Valerian fort, French resistance members , Paris,

അതുവരെ പുഞ്ചിരിച്ചു കൊണ്ട് കുട്ടികൾക്ക് ഹസ്തദാനം നൽകി മുന്നേറിയ പ്രസിഡന്റിന്റെ മുഖം മങ്ങുന്നതും ഗൗരവം കൈവരിക്കുന്നതും പൊടുന്നനെയാണ്.

“നോ, നോ, നോ…യു കോണ്ട് ഡു ദാറ്റ് ” എന്ന് കുട്ടിയോട് കുപിതനാകുന്ന മാക്രോൺ ഇതൊരു ഔദ്യോഗിക ചടങ്ങാണെന്നും മര്യാദപൂർവം പെരുമാറണമെന്നും അവനെ ഉപദേശിക്കുന്നുണ്ട്.

കുട്ടി ക്ഷമ ചോദിച്ചെങ്കിലും ദേഷ്യം വിട്ടുമാറാത്ത പ്രസിഡന്റ് തിരിക അവനടുത്തേക്ക് തന്നെ നീങ്ങുന്നതും വിഡ്ഢി കളിയ്ക്കാൻ പറ്റിയ നേരം ഇതല്ലെന്നും ഒന്നുകിൽ ” മിസ്റ്റർ പ്രസിഡന്റ് ,അല്ലെങ്കിൽ സർ ” എന്ന് വിളിക്കാനും ഗുണദോഷിക്കുന്ന രംഗങ്ങൾ വീഡിയോയിൽ കാണാം.

“വിപ്ലവകാരിയായിക്കോ, പക്ഷെ അതിനു മുൻപ് പഠിച്ച് ഡിഗ്രി സമ്പാദിച്ച് ജീവിക്കാൻ പഠിക്കൂ ” എന്നു കൂടി പറഞ്ഞിട്ടേ പ്രസിഡന്റ അവനടുത്തു നിന്ന് മാറുന്നുള്ളൂ എന്നതിൽ നിന്ന് കുട്ടിയുടെ പെരുമാറ്റം വലിയ തോതിൽ അദ്ദേഹത്തെ പ്രകോപിതനാക്കി എന്ന് ഊഹിക്കാം.

രണ്ടാം ലോക മഹായുദ്ധ കാലത്ത് നൂറുകണക്കിന് ഫ്രഞ്ച് പ്രതിരോധ സൈനികർ കൂട്ടക്കൊല ചെയ്യപ്പെട്ട പാരീസിനടുത്തുള്ള മോണ്ട് വലേറിയൻ കോട്ട സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രസിഡന്റ്. പ്രസിഡന്റിനെ കാണാനും അഭിവാദ്യം ചെയ്യാനും കാത്തു നിന്ന സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു കുട്ടി.

‘തല മറന്ന് എണ്ണ തേക്കരുത്’ എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് ഈ വീഡിയോ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ചില വേനല്‍ ചിന്തകള്‍…

responsible tourism, Kerala, minister, Kadakampally 

ഉത്തരവാദിത്ത ടൂറിസം റിസോഴ്‌സ് പേഴ്‌സന്‍മാരുടെ പരിശീലന പരിപാടി തലസ്ഥാനത്ത് ആരംഭിച്ചു