in ,

മോഹൻലാൽ ഇനി സിദ്ദിഖിന്റെ ബിഗ് ബ്രദർ

എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ വിയറ്റ്നാം കോളനി മലയാളിക്ക് സമ്മാനിച്ച സംവിധായകൻ സിദ്ദിഖ് വീണ്ടും മോഹൻലാലുമായി ഒന്നിക്കുന്നു. ‘ബിഗ് ബ്രദർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച വെളിപ്പെടുത്തൽ മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയത്. ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം ഇരുവരുമൊന്നിക്കുന്ന ഈ ചിത്രം 2019 ഓടെ പ്രദർശനത്തിനെത്തിക്കുവാനാണ്  തീരുമാനിച്ചിരിക്കുന്നത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കുന്നുവെന്ന റിപോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരുന്നതിനിടയിലാണ്  നടൻ തന്നെ സമൂഹ മാധ്യമത്തിലൂടെ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി കൊണ്ട് ടൈറ്റിൽ വ്യക്തമാക്കിയത്. എസ് ടാക്കീസ്, വൈശാഖ സിനിമാസ്, എസ് & എം എൻ വൈ സി എന്നിവരുടെ ബാനറിലാണ് ചിത്രം നിർമിക്കപെടുന്നതെന്ന് പോസ്റ്റർ വ്യക്തമാക്കുന്നു.

1992ൽ സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിലാണ് വിയറ്റ്നാം കോളനി എന്ന കോമഡി എന്റെർറ്റൈനെർ പിറന്നത്. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നുവെങ്കിലും മറ്റൊരു മോഹൻലാൽ ചിത്രം ആ സംവിധാന  കൂട്ടായ്മയിൽ സംഭവിച്ചില്ല. തുടർന്ന്   സ്വതന്ത്ര സംവിധായകനായ സിദ്ദിഖ് 2013ലാണ്  ‘ലേഡീസ് ആൻഡ് ജന്റിൽമാൻ’  ഒരുക്കുന്നത്. നർമ്മത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം മികച്ച പ്രാരംഭ കളക്ഷൻ നേടിയെങ്കിലും ബോക്സ്ഓഫീസിൽ ശക്തമായ ചലനമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു.

അഞ്ച് വർഷങ്ങൾക്ക് ശേഷം മറ്റൊരു മോഹൻലാൽ ചിത്രവുമായി സംവിധായകൻ മടങ്ങിയെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വിശ്വാസവും വാനോളമുയരുകയാണ് .മമ്മൂട്ടി നായകനായ  ‘ഭാസ്കർ ദി റാസ്കൽ’ എന്ന  തന്റെ തന്നെ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് സിദ്ദിഖ് അവസാനമായി  സംവിധാനം ചെയ്തത്.

അതേസമയം ഏറെ പ്രതീക്ഷയർപ്പിക്കപ്പെടുന്ന ഒരു പിടി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഇനി വരാനുള്ളത്. രഞ്ജിത്ത് ഒരുക്കുന്ന ഡ്രാമ, ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞു. വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ, പൃഥിവിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫർ എന്നിങ്ങനെ നീളുകയാണ് ആ പട്ടിക. ഇവയ്‌ക്കെല്ലാം പുറമെ ഒടിയന് ശേഷം 1000 കോടി ബഡ്ജറ്റിൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന രണ്ടാമൂഴത്തിനായും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയായും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രം വരും ദിവസം തിയേറ്ററുകളിലെത്തും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11ന്

ബ്രുവറി അനുമതി റദ്ദാക്കിയതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ കമ്മിറ്റിയെന്ന്  സുധീരൻ