Fuel price, Karnataka election,Yeddyurappa, Deve Gowda hike, petrol, diesel, polling, result, vote, oil prices, OMC, mandated, daily revision, fuel , price, hike, Thomas Issac, Kerala Assembly, opposition, notice, central govt,
in ,

ഇന്ധന വില വർദ്ധനവ്: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം; കേന്ദ്രത്തിനെതിരെ ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന ( Fuel ) വില വർദ്ധനവ് പൊതുജനത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. അതേസമയം കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചു.

ഇന്ധന തീരുവ അടിക്കടി ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. ഇന്ധന വില കൂടുമ്പോഴൊന്നും വില കുറക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പെട്രോൾ-ഡീസൽ വില വർദ്ധനവ് കേരളത്തിൽ ഗുരുതര സാഹചര്യമാണ് സൃഷ്‌ടിക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.

വില വർദ്ധനയുടെ സാഹചര്യത്തിൽ പോലും ഇന്ധന തീരുവ ഒഴിവാക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസുമായി പ്രതിപക്ഷം രംഗത്തെത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

പതിനാലാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്ന് അവസാനിക്കും. സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കിയാണ് പത്താം സമ്മേളനം ഇന്ന് അവസാനിക്കുന്നത്‌.

ഫെബ്രുവരി 26-ന് ആരംഭിച്ച സഭാ സമ്മേളനം 24 ദിവസം ചേര്‍ന്നിരുന്നു. പ്രക്ഷുബ്ധമായ പല സന്ദര്‍ഭങ്ങള്‍ക്കും നിയമസഭയുടെ പത്താം സമ്മേളനം സാക്ഷ്യം വഹിച്ചു.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ വധം, അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകം, ബിനോയ് വിഷയം, മണര്‍കാട് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം തുടങ്ങി നിരവധി വിഷയങ്ങളാല്‍ കേരള നിയമസഭ പ്രക്ഷുബ്ധമായിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ആന അലറലോടലറൽ! ആര് കേൾക്കാൻ! 

YouTube attack , lady, Nasim Aghdam , woman,YouTube headquarters ,Tuesday, employees , police ,witnesses , Officers , federal agents , company', Bay Area , San Bruno ,

യൂട്യൂബ് ആസ്ഥാനത്തെ വെടിവയ്പ്പ്; മരണമടഞ്ഞത് കമ്പനിക്കെതിരെ പരാതിപ്പെട്ട വനിത