Fuel price, Karnataka election,Yeddyurappa, Deve Gowda hike, petrol, diesel, polling, result, vote, oil prices, OMC, mandated, daily revision, fuel , price, hike, Thomas Issac, Kerala Assembly, opposition, notice, central govt,
in , ,

കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോൾ വിലയിൽ വീണ്ടും വർദ്ധനവ്

ന്യൂഡൽഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ( Karnataka election ) വോട്ടെടുപ്പ് അവസാനിച്ചതോടെ ഇന്ധനവില വീണ്ടും വർദ്ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റർ പെട്രോളിന് 17 പൈസ വർദ്ധിച്ച് 77.52 രൂപയായി. ഡീസല്‍ ഒരു ലിറ്ററിന് 23 പൈസ വർദ്ധിച്ചു.

നിലവിൽ 70.56 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ പുതുക്കിയ വില. കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഇന്ധന വിലയിൽ കഴിഞ്ഞ 19 ദിവസമായി വർദ്ധനവ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 19 ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ധനവിലയിൽ വർദ്ധനവുണ്ടയി.

അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധന കര്‍ണാടക തിരഞ്ഞെടുപ്പിൽ പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന കനത്ത ആശങ്കയെ തുടർന്നാണ് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ദൈനംദിന പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന നിര്‍ത്തി വയ്ക്കാന്‍ എണ്ണക്കമ്പനികളോട് നിർദ്ദേശിച്ചത്.

അതേസമയം, ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനം പുറത്തുവന്നതിന് പിന്നാലെ കര്‍ണാടകത്തില്‍ കുതിരക്കച്ചവടത്തിനുള്ള നീക്കം തകൃതിയായതായി റിപ്പോർട്ട്.

കോണ്‍ഗ്രസിനും ബിജെപിക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നും ഈ സാഹചര്യത്തില്‍ ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നുമുള്ള പ്രവചനത്തെ തുടർന്ന് ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നാളെ വോട്ടെണ്ണൽ നടക്കുന്നതിനാൽ നാളെ തന്നെ ജെഡിഎസ് നേതാവ് മടങ്ങിയെത്തുമെന്നാണ് സൂചന.

ചില കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌ ഡി ദേവഗൗഡയുമായി ബന്ധപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

125-നും 130-നും ഇടയില്‍ സീറ്റ് നേടി ബിജെപി അധികാരത്തിലേറുമെന്നും മെയ് 17-നു തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യെദ്യൂരപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മെയ് 15 വരെ കാത്തിരിക്കുവാൻ ദേവഗൗഡ അറിയിച്ചു.
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കേവലം വിനോദം മാത്രമാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

പോളിംഗ് വർദ്ധിച്ചതിനാൽ എല്ലാ പാർട്ടികളും അമിത പ്രതീക്ഷയിലാണ്. ഇത്തവണ 72.13 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കര്‍ണാടക അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബി ആര്‍ മമത അറിയിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Jessica Valitutto , Obesity , weight loss , surgery, blogger, photos,   bariatric weight loss surgery , excess skin, Instagram ,followers,miracle,cure, hard work, exercise, Brazil, model,

മുൻപ് പുച്ഛിച്ചു തള്ളിയവരെ തന്റെ ആരാധകരാക്കിയ ബ്രസീലിയൻ സുന്ദരി

Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

മാഹിയിലെ സിപിഎം നേതാവിന്റെ വധം: മൂന്ന്​ ആര്‍എസ്​എസ്​ പ്രവര്‍ത്തകര്‍ അറസ്​റ്റില്‍