fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 
in , ,

കേരളത്തിൽ ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍

തിരുവനന്തപുരം: സാധാരണക്കാരുടെ നെഞ്ചിടിപ്പുയർത്തിക്കൊണ്ട് ഇന്ധനവില സര്‍വ്വകാല റെക്കോഡിലെത്തി. കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. ഇതാദ്യമായാണ് കേരളത്തിൽ പെട്രോൾ ( petrol ) വില ലിറ്ററിന് 80 രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തുന്നത്.

ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയായി. ഡീസലിന് 73.06 രൂപ രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്ന് വർദ്ധിച്ചത്. ഡൽഹിയിൽ ലിറ്ററിന് 75.61 രൂപയും മുംബൈയിൽ 83.45 രൂപയും രേഖപ്പെടുത്തി.

കൊച്ചിയിൽ ഇന്ന് പെട്രോൾ വില ലിറ്ററിന് 78.62 രൂപയാണ്. ഡീസൽ വില ലിറ്ററിന് 71.68 രൂപയും. കോഴിക്കോട് പെട്രോൾ വില ലിറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി. കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസങ്ങളിൽ വില വർദ്ധനവ് ഉണ്ടായില്ലെങ്കിലും തുടർന്ന് പ്രതിദിനം ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്.

വരും ദിവസങ്ങളില്‍ നാലുരൂപ വരെ വില കൂടിയേക്കുമെന്നാണ് സൂചന. കര്‍‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുന്‍പുള്ള 19 ദിവസങ്ങളില്‍ എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. എന്നാൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ,രാജ്യമൊന്നടങ്കം ഇന്ധനവില കുതിക്കുകയാണ്. പിന്നിട്ട ആറു ദിവസവും വില വർദ്ധനയുണ്ടായി.

ഇറാനുമായുള്ള ആണവക്കരാറിൽ നിന്ന് അമേരിക്ക പിന്തിരിഞ്ഞത് രാജ്യാന്തര എണ്ണ വിപണിക്കു ദീർഘകാല ഭീഷണിയാണെന്നാണ് വിലയിരുത്തൽ.

അതേസമയം, ഇന്ധന വില താഴ്ന്നു നിന്നപ്പോൾ വർദ്ധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തത് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ പകുതിയോളം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതികളാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala tourism, lonely planet magazine,best destination for families , award, India travel award, tourist destination, tourists, foreign tourists, ensure, safety, Kadakampally, Nishagandhi,tourists,

കേരള ടൂറിസത്തിന് ലോൺലി പ്ലാനറ്റിന്റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ് പുരസ്കാരം

Kalki avatar , Gujarat engineer , Govt, office, explanation, Vishnu, God, irrigation department ,Superintendent engineer ,Rameshchandra Fefar

‘കൽക്കി’ അവതാരത്തിനെന്താ ഈ ഓഫീസിൽ കാര്യം?! വിചിത്ര വാദവുമായി ഗസറ്റഡ് ഓഫീസർ