ഫുജിട്സു കേരളത്തിലേയ്ക്ക്; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: ലോകപ്രശസ്ത കമ്പനിയായ ഫുജിട്സു കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.

തിരുവനന്തപുരത്ത് വച്ചാണ് കൂടിക്കാഴ്ചനടന്നത്. നിസാന്‍റെ ഏറ്റവും പ്രധാനപ്പെട്ട സേവനദാതാവ് കൂടിയാണ് ഫുജിട്സു. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന 500 കമ്പനികളില്‍ ഒന്നാണ് ടോക്യോ ആസ്ഥാനമായുളള ഫുജിട്സു ലിമിറ്റഡ്. കേരളത്തില്‍ വരാനുളള ഇവരുടെ സന്നദ്ധതയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

ഫുജിട്സു ആഗോള വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ മേധാവിയുമായ ശ്രീകാന്ത് വാഴെ, ഇന്ത്യയിലെ ഉപമേധാവി മാനോജ് നായര്‍, നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയ ദുരന്തം: യു എന്‍ കരട് റിപ്പോര്‍ട്ട് നല്‍കി

പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു:  രമേശ് ചെന്നിത്തല