ഇന്ത്യൻ നാടോടി ഗായികയ്ക്ക് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം

Fukuoka Prize , Teejan Bai ,Pandavani folk singer , India, japan,  winner , Arts and Culture Prize,recipient,cultures of Asia

ന്യൂഡൽഹി: ഇന്ത്യൻ നാടോടി ഗായിക ജപ്പാനിലെ പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരത്തിന് ( Fukuoka Prize ) അർഹയായി. ഈ വർഷത്തെ ഫുക്കുവോക്ക പുരസ്‌കാരത്തിന് ‘ പാണ്ഡവാണി’ നാടോടി ഗായികയായ തീജൻ ഭായിയെയാണ് തിരഞ്ഞെടുത്തത്.

കല, സാംസ്കാരിക പുരസ്കാരത്തിനാണ് തീജൻ ഭായി തിരഞ്ഞെടുക്കപ്പെട്ടത്. ‘പാണ്ഡവാണി’ എന്ന ഗ്രാമീണ നാടോടി കലയിൽ പ്രശസ്തയാണ് തീജൻ ഭായി.

ഇതിഹാസമായ മഹാഭാരതത്തെ ആധാരമാക്കിയുള്ള ഈ കലയിൽ ഭീമനാണ് പ്രധാന നായകൻ. ഛത്തീസ്ഗഢ്, മധ്യ പ്രദേശ്, ഒഡിഷ, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഈ പരമ്പരാഗത കലയുടെ പ്രചാരണത്തിന് തീജൻ ഭായി നൽകിയ സംഭാവനകൾ നിസ്തുലമാണ്.

ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം.

1990 മുതൽ ജപ്പാനിലെ ഫുക്കുവോക്കയിൽ വർഷംതോറും നൽകപ്പെട്ടുവരുന്ന പുരസ്‌കാരമാണിത്. ഏഷ്യയിലെ വ്യത്യസ്തവും വൈവിധ്യപൂർണ്ണവുമായ സംസ്കാരങ്ങൾ കാത്തുസൂക്ഷിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുന്ന അസാധാരണ വ്യക്തിത്വങ്ങൾക്കോ വിഭാഗങ്ങൾക്കോ നല്കുന്ന പുരസ്‌കാരമാണിത്.

ഏഷ്യൻ സംസ്കാരത്തിന്റെ മൂല്യത്തെ കുറിച്ച് ബോധവൽക്കരിക്കാനും ഏഷ്യയിലെ ജനങ്ങളുടെ ഇടയിൽ പരസ്പര വിനിമയത്തിനും, ധാരണക്കും വേണ്ടിയുള്ള ഒരു വിശാലമായ ചട്ടക്കൂട് സ്ഥാപിക്കുകയെന്ന എന്ന ലക്ഷ്യങ്ങളുമാണ് ഈ പുരസ്‌കാരത്തിന് പിന്നിൽ.

ഫുക്കുവോക്ക പുരസ്‌കാരം ആരംഭിച്ചതിന്റെ 29-ാം വാർഷികാഘോഷമാണ് ഈ വർഷം. ഗ്രാൻഡ് പ്രൈസ്, അക്കാദമിക്ക് പ്രൈസ്, ആർട്സ് ആൻഡ് കൾച്ചർ പ്രൈസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പുരസ്കാരങ്ങൾക്കായി ഈ മേഖകളിലുള്ള വ്യക്തിത്വങ്ങളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു.

ഗ്രാൻഡ് പ്രൈസ്: ജിഐഎ സാൻഗ്കെ (ചൈന / ഫിലിം)

അക്കാദമിക്ക് പ്രൈസ്: സുജീറോ അക്രി (ജപ്പാൻ / ഇക്കണോമിക്സ്, ഏരിയ സ്റ്റഡീസ് (തായ് ലാന്റ്))

ആർട്സ് ആൻഡ് കൾച്ചർ പ്രൈസ്: ഡോ. തീജൻ ഭായി (ഇന്ത്യ / മ്യൂസിക്)

ഈ വർഷം സെപ്തംബറിൽ നടക്കുന്ന പുരസ്കാര ചടങ്ങിലേക്കും പൊതുപ്രഭാഷണ ചടങ്ങിലേയ്ക്കും സംബന്ധിക്കുന്നത്തിനായി പുരസ്‌കാര ജേതാക്കളെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ 28 വർഷക്കാലയളവിനുള്ളിൽ വിവിധ മേഖകളിലുള്ള 109 വ്യക്തിത്വങ്ങൾക്കാണ് അവാർഡ് നൽകിയിട്ടുള്ളത്.

ഇതുവരെ ഇന്ത്യയിൽ നിന്ന് 10 പേർക്കാണ് ഫുക്കുവോക്ക പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. രവിശങ്കർ (സിത്താർ ), ഡോ. പദ്മ സുബ്രഹ്മണ്യം (പരമ്പരാഗത നൃത്തമായ ഭരതനാട്യം), റോമില ഥാപ്പർ (ചരിത്രകാരി), അംജദ് അലി ഖാൻ (സരോദ് ), ആഷിസ് നാൻഡി (സാമൂഹിക സാംസ്കാരിക വിമർശകൻ) പാർത്ഥ ചാറ്റർജി (രാഷ്ട്രീയ ശാസ്ത്രജ്ഞൻ), വന്ദന ശിവ (പരിസ്ഥിതി പ്രവർത്തക), നളിനി മലാനി (വീഡിയോ ആർട്ടിസ്റ്റ്), ഡോ. രാമചന്ദ്ര ഗുഹ (ചരിത്രകാരൻ, സാമൂഹിക ശാസ്ത്രജ്ഞൻ) റഹ്മാൻ (സംഗീത സംവിധായകൻ, ഗായകൻ) എന്നിവരാണ് നേരത്തെ ഈ പുരസ്‌കാരത്തിന് അർഹരായ ഇന്ത്യാക്കാർ.

fukuoka-prize-teejan-bai-pandavani-folk-blivenews.com

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Facebook, loses ,popularity, rival apps, America, teenagers,new favorites , dominant ,social media site ,U.S, teens, visited ,people,Pew Research Center

അമേരിക്കയിൽ ഫേസ് ബുക്കിന്റെ ജനപ്രീതി ഇടിയുന്നു; ആകാംക്ഷയോടെ ഡിജിറ്റൽ ലോകം

India , first sports university ,Manipur, President ,nod , cabinet's ordinance, set up , Imphal

ആദ്യ ദേ​ശീ​യ കാ​യി​ക സ​ര്‍വ്വ​ക​ലാ​ശാ​ല​യ്ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം