Malappuram national high way survey, protest , local people,  proceedings, NH survey, huge protests,  Sudhakaran , G Sudhakaran, national highway, Vayalkkili, Keezhaattoor, kerala assembly, chief minister,Delhi,  incumbent minister ,public works, Government , Kerala,Kuttippuram, national highway, land acquisition, protest, police, highway action committee, CR Neelakandan
in ,

ഒരു ആരാധനാലയവും പൊളിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല: ജി സുധാകരൻ

തിരുവനന്തപുരം: ഒരു ആരാധനാലയവും പൊളിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ദേശീയ പാതാ വികസനം സംബന്ധിച്ച്‌ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയവെ മന്ത്രി ജി. സുധാകരന്‍ ( G Sudhakaran ) വ്യക്തമാക്കി.

ആരാധനാലയങ്ങളും മറ്റും ഒഴിവാക്കിയുള്ള പാതാ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും വളാഞ്ചേരി- കുറ്റിപ്പുറം മേഖലയില്‍ ദേശീയപാതാവികസനം സംബന്ധിച്ച്‌ എട്ടു കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് പ്രശ്‌നമുള്ളതെന്നും മന്ത്രി അറിയിച്ചു.

രണ്ട് ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ അലയ്ന്‍മെന്റില്‍ മാറ്റം വരുത്തുമ്പോള്‍ 32 വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇക്കാര്യത്തില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയിരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയതെന്നും ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഡല്‍ഹി യാത്രയില്‍ മുഖ്യമന്ത്രി എപ്പോഴും കേന്ദ്രമന്ത്രിമാരെ കാണാറുണ്ടെന്നും അത്തരം കൂടിക്കാഴ്ച മാത്രമാണിതെന്നും മന്ത്രി നിയമസഭയില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു.

ദേശീയപാത 66ല്‍ വളാഞ്ചേരി- കുറ്റിപ്പുറം മേഖലയില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന ജനകീയ പ്രതിഷേധം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ ആശങ്കകള്‍ അകറ്റണം, അലയ്ന്‍മെന്റിലെ അപാകത പരിഹരിക്കണം, ജനവികാരം കണക്കിലെടുത്ത് മുന്നോട്ടു പോകണം എന്നീ ആവശ്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പ്രണയം മുറിവേറ്റ കരങ്ങളിൽ ഋതുക്കൾ വിരുന്നിനെത്തുന്നു

അനധികൃത സ്വത്ത്: മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു