in ,

 ‘ ക ‘

ഏതൊരാൾക്കൂട്ടത്തിലും കണ്ടു  കണ്ടു  വലുതാകുന്ന ഒരു കടലുണ്ട് . ആദ്യമായി പങ്കെടുത്ത സാഹിത്യോത്സവത്തിലും – ‘ ക ‘ യിലും – അതേയനുഭവം. എന്നിലെ ഉൾനാട്ടുകാരിയുടെ കണ്ണുകളെല്ലാം വിടർന്നു. പല നാവുകൾ, തിരമാല പോലെ ഒന്നിന് പുറകേ ഒന്നായി. പകലിന്റെ നിറങ്ങൾ പൊരിഞ്ഞുണരുന്നു. കനകക്കുന്ന് കൊട്ടാരത്തിന്റെ പല വേദികളിൽ അരങ്ങേറിയ പ്രഭാഷണങ്ങളും പാട്ടും കഥപറച്ചിലും ചർച്ചകളുമെല്ലാം ഉത്സവത്തിന്റെ ഉദ്വേഗാവേശങ്ങൾ തന്നെയാവണം ആസ്വാദകരിൽ ഉണർത്തിയത്.

ഭക്ഷണമേളയും കരകൗശലങ്ങളും കൊടിതോരണങ്ങളും വ്യത്യസ്തതകളുടെ തിമിർപ്പ്. ഒരിടത്ത് മരച്ചുവട്ടിൽ ഒരു കാലഘട്ടം കവിത ചൊല്ലുന്നു. നോക്കുമ്പോൾ കണ്ണടവെച്ച ഒരു കവി; കണ്ണട വേണ്ടാത്ത കവിത – ചുള്ളിക്കാടിന്റെ കവിതയുടെ വാക്കിടം, അതിന്റെ നിർത്തും നോട്ടവും താളവും എന്നെപ്പോലെ എത്രയോ പേരുടെ ഗതകാല കൗമാരം.

ഡോ. ജി ഉഷാകുമാരി  മാതൃഭൂമി ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സിൽ പങ്കെടുത്ത അനുഭവം കുറിക്കുന്നു
ഡോ. ജി ഉഷാകുമാരി
മാതൃഭൂമി ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സിൽ പങ്കെടുത്ത അനുഭവം കുറിക്കുന്നു

എഴുത്തിലെ കീഴാളപക്ഷ ചർച്ചയിലായിരുന്നു എന്റെ ആദ്യത്തെ പങ്കാളിത്തം. എസ് ജോസഫിന്റെ കവിതയുടെ തോട്ടുവക്കത്ത് ഏറെ നേരം കാൽ വെള്ളത്തിലിട്ടിരുന്നു. വി.എം.ഗിരിജയ്ക്കും  മുതിർന്ന എഴുത്തുകാരൻ നാരായനുമൊപ്പം. അമ്മയെക്കുറിച്ചു പറഞ്ഞു പറഞ്ഞു നാരായൻ കുട്ടിയായി. വെള്ളമെടുക്കാൻ പോയി വന്നു മുറ്റത്തു വീണു മരിച്ച ആ അമ്മയെ ഓർക്കാതെ നാരായന് എഴുത്തില്ല. കൊച്ചരേത്തി ആ അമ്മയാണ്. എഴുത്തിലേക്കുള്ള വഴിയും ചരിത്രവുമാണ്. സമുദായത്തിന്റെ സ്വത്വാഭിമാനം നിറഞ്ഞ വാക്കുകൾ, പിടയുന്ന എഴുത്തു വഴികൾ നാരായൻ പങ്കു വച്ചു. നാരായന്റെ കൂട്ടുകാരി സദസ്സിലിരുന്ന് നാട്ടുഭാഷ തുളുമ്പുന്ന കണ്ണുകൊണ്ട് പുഞ്ചിരിച്ചു. അവരെ ഒന്നിച്ചല്ലാതെ കാണില്ലെന്നോർത്തു.

ചെറുമീനുകൾ  വെള്ളത്തിലേക്കു ചാടുമ്പോലെ ജലമിറ്റുന്ന വാക്കുകൾകൊണ്ട് ഗിരിജ വായനയുടെ കീഴാളധാരകളെ തിരഞ്ഞു. ഖസാക്ക് ഒട്ടനേകം വരേണ്യ വായനകൾക്കു വിധേയമായെങ്കിലും അതിലെ ചെറു ജീവിതങ്ങൾ, ചാന്തുമുത്തും കുഞ്ഞാമിനയും അപ്പുക്കിളിയുടെ അമ്മമാർ – കോച്ചിയും നീലിയും ഒക്കെത്തന്നെ  ചേർന്നാണതിനെ നിറമുള്ളതാക്കുന്നതെന്നവർ പറഞ്ഞു. ആശാന്റെ കവിതയുടെ സഹജതയിൽ കീഴാളമായ അപരബോധത്തിന്റെ അലകളെയും ഗിരിജ തൊട്ടെടുത്തു. വടയമ്പാടിയെയും അശാന്തനെയും മറന്നില്ല. ജോസഫ് ചെറു രചനകളെ പ്രതീക്ഷയോടെ കണ്ടു. എങ്കിലും മാധ്യമങ്ങൾ വളർത്തുകയും തളർത്തുകയും ചെയ്യുന്ന വരേണ്യസാഹിത്യ ബോധങ്ങളെക്കുറിച്ചു വേവലാതിപ്പെട്ടു.

kaമൂന്നാം ദിനം സ്വർണത്തിന്റെ സാംസ്കാരിക വിവക്ഷകളെ മുൻനിർത്തിയുള്ള ചർച്ച എം പി സുരേന്ദ്രൻ നയിച്ചു. സ്ത്രീയുടെ സാമൂഹികജീവിതത്തിൽ സ്വർണത്തിന്റെ പങ്കിനെ എങ്ങിനെ കാണാം എന്നാണ് ഡോ എ കെ ജയശ്രീ വിശദീകരിച്ചത്. സ്വർണവ്യവഹാരങ്ങൾ സ്ത്രീവിരുദ്ധമാകുന്നതിന്റെ അന്വേഷണങ്ങളിലേയ്ക്കുള്ള ചില വാതിലുകൾ തുറന്നിടാനായിരുന്നു എന്റെ ശ്രമം.

കനകക്കുന്നിലെ മുളങ്കാടിനു ചുവട്ടിലുള്ളവർ മഞ്ഞലോഹത്തെക്കുറിച്ചുള്ള ചർച്ച കഴിഞ്ഞു മടങ്ങുമ്പോൾ തലേന്ന് ചുള്ളിക്കാടിരുന്ന കസേരയിൽ മോനിക്ക വാഞ്ചിരു. കുപ്പിച്ചില്ലു ഞെരിച്ചുടക്കുന്നതുപോലെയുള്ള ഇംഗ്ലീഷിൽ അവർ ചിതറിത്തെറിച്ചു. കഥ പറയുന്ന കാനന ദേവതേ വിട! വേനലിൽ മധുരമൂറുന്ന പഴച്ചാറിന്റെ അവസാനതുള്ളി നാവുകൊണ്ടൂറ്റുന്ന ചെറുകിടാങ്ങളെപ്പോലെ ഇനിയുമിനിയും എഴുത്തുകാരണയട്ടെ , പല വഴിയിലൂടെ വാക്കുണരട്ടെ !!

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Manikarnika: The Queen of Jhansi, SBM, protest, Sarva Brahman Mahasabha, Padmaavat, Kangana Ranaut, Brahmin Group, Rajput Karni Sena, announced ,support ,Brahman colleagues, anti-Padmaavat protests , Karni Sena, Lakshmi Bai, the 19th Century queen ,freedom fighter, stars ,Kangana,real-life queen,Rajasthan,

മണികര്‍ണിക: ദ ക്യൂന്‍ ഒാഫ് ഝാന്‍സിക്കെതിരെയും പ്രതിഷേധം

Nazca Lines, Peru, driver, 2000-year-old ,archaeological wonder, truck , arrested , truck t, world-renowned archaeological site, damaging,wonder , Authorities , truck driver, accused o,world-renowned Nazca lines,Ministry of Culture ,Jainer Flores Vigo ,drove,section , UN World Heritage site, three lines,imaginary figures, creatures ,plants , surface,coastal desert,

ഡ്രൈവറുടെ ബുദ്ധിശൂന്യത; തകർന്നത് 2000 വർഷം പഴക്കമുള്ള ലോകപൈതൃക സൃഷ്‌ടി