ജി.വി. രാജാ സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരുവനന്തപുരം: സ്പോര്‍ട്സ് സ്കൂളുകളുടെ അടിസ്ഥാന കായിക വികസനം  ലക്ഷ്യമാക്കി സംസ്ഥാന കായിക വകുപ്പ് ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം വ്യവസായ- കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി  ഇ പി ജയരാജന്‍ ഫെബ്രുവരി 15 വെള്ളിയാഴ്ച നിര്‍വ്വഹിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്,  ഹോക്കി ടര്‍ഫ്, സിന്തറ്റിക് ട്രാക്ക് എന്നിവയാണ് ജി.വി.രാജാ സ്പോര്‍ട്സ് സ്കൂളില്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കിന്‍റെ നിര്‍മ്മാണത്തിന് 638 ലക്ഷം രൂപയുടേയും  ഹോക്കി ടര്‍ഫ് നിര്‍മ്മാണത്തിന് 465 ലക്ഷം രൂപയുടേയും സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് നിര്‍മ്മാണത്തിന് 433 ലക്ഷം രൂപയുടേയും  ഭരണാനുമതി  ലഭിച്ചിട്ടുണ്ട്.

ഫിഫ ക്വാളിറ്റി പ്രോ നിലവാരത്തിലുള്ള ഫുട്ബോള്‍ സിന്തറ്റിക് ടര്‍ഫുകള്‍ക്ക് മെയിന്‍റനന്‍സ് കുറവായതിനാല്‍ ദീര്‍ഘകാലം പരിശീലനത്തിന് ഉപയോഗിക്കാവുന്നതാണ്. എല്ലാ സ്പോര്‍ട്സ് നിര്‍മ്മിതികളും ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇവയുടെ പൂര്‍ത്തീകരണത്തോടു കൂടി ജി.വി. രാജാ  സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ക്കും ഈ കോര്‍ട്ടുകള്‍ പ്രയോജനകരമാകും.

വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന പരിപാടിയില്‍ ഡോ. എ സമ്പത്ത് എംപി, കെ എസ് ശബരീനാഥന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  വി.കെ.മധു, കായിക യുവജനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ ജയതിലക് ഐഎഎസ്, കായിക യുവജന കാര്യാലയം ഡയറക്ടര്‍  സഞ്ജയന്‍ കുമാര്‍ ഐഎഫ്എസ് എന്നിവര്‍ പങ്കെടുക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മുഖചിത്ര രചന പരിശീലനവുമായി പി എസ് ജലജ ആര്‍ട്ട് റൂമില്‍

മുറിവുകൾ പൂക്കളാക്കിയ ഒരുവൾ