in ,

ഗെയില്‍ വാതക പൈപ്പ് ലൈൻ: മുക്കത്ത് സംഘര്‍ഷം

മുക്കം: ഗെയില്‍ (GAIL) വാതക പൈപ്പ് ലൈനുമായി (gas pipeline) ബന്ധപ്പെട്ട് മുക്കം (Mukkam) എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതിയും പോലീസും (police) തമ്മില്‍ സംഘര്‍ഷമുണ്ടായി.

ബുധനാഴ്ച്ച സ്ഥലമേറ്റെടുക്കാനായി അധികൃതർ എത്തിയതോടെയാണ് പ്രതിഷേധക്കാരുടെ സമരം രൂക്ഷമായത്.

ഒരു മാസത്തോളം തടസ്സപ്പെട്ടിരുന്ന നിർമ്മാണ ജോലികൾ പുന:രാരംഭിക്കുവാനായി ഗെയില്‍ അധികൃതർ സ്ഥലത്തെത്തിയതിനെ തുടർന്ന് പ്രശ്നങ്ങൾ ഉടലെടുത്തു.

ലാത്തി വീശിയ പോലീസ് സമരപന്തല്‍ പൊളിച്ചു നീക്കി. സമരക്കാര്‍ ഗെയില്‍ അധികൃതർ സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ തല്ലി തകര്‍ത്തതോടെയാണ് പോലീസ് ലാത്തി വീശിയതെന്നാണ് സൂചന.

ലാത്തിച്ചാർജ്ജിൽ നിരവധി പേർക്ക് പരിക്കേറ്റു. കല്ലേറു നടത്തിയ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗെയിലിന്റെ മൂന്ന് മണ്ണുമാന്തി യന്ത്രങ്ങൾ പ്രതിഷേധക്കാർ നശിപ്പിച്ചു.

സമരം ശക്തമായതോടെ സ്ഥലത്ത് വൻ പോലീസ് കാവൽ ഏര്‍പ്പെടുത്തി. സംഭവത്തെ തുടർന്ന് കോഴിക്കോട്ടെ മൂന്ന് പഞ്ചായത്തുകളിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിൽ സമര സമിതിക്കാർ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.

റീ സര്‍വേ നടത്തണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ സമരം നടക്കുന്നുണ്ടായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

K Satchidanandan, Ezhuthachan Puraskaram, poet

കവി സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്ക്കാരം

ഡെങ്കിപ്പനി: ഇന്ത്യയില്‍ പുതിയ വെെറസിനെ കണ്ടെത്തി