GAIL,Mukkam,police,protest
in ,

മുക്കത്തെ പ്രക്ഷോഭം; തീവ്ര സ്വഭാവസംഘടനകള്‍ക്ക് പങ്ക്: പോലീസ്

മുക്കം: ഗെയില്‍ (GAIL) വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് മുക്കത്ത് (Mukkam) നടന്ന ആക്രമണങ്ങളിൽ മലപ്പുറത്തെ ചില സംഘടനകൾക്കുള്ള പങ്കിനെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് (police) വ്യക്തമാക്കി. വടിയും കല്ലുകളുമായാണ് സമരക്കാരില്‍ ചിലരെത്തിയതെന്നും പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും പോലീസ് ആരോപിച്ചു.

മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍ പറഞ്ഞു. അക്രമമുണ്ടായപ്പോള്‍ അവര്‍ രക്ഷപ്പെട്ടതായും ഇതില്‍ പങ്കാളികളായ നാട്ടുകാരാണ് കൂടുതലായി പിടിയിലായതെന്നും പോലീസ് അറിയിച്ചു.

പ്രതിഷേധവും പോലീസ് സ്റ്റേഷന്‍ ആക്രമണവുമെല്ലാം ആസൂത്രിതമാണെന്നും ആളുകളെ ഭയചിത്തരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പോലീസ് അറിയിച്ചു. ഇതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും സര്‍വേയ്ക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചു.

GAIL,Mukkam,police,protestഇപ്പോള്‍ 21 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 21 പേര്‍ കരുതല്‍ തടങ്കലിലാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം ഉള്‍പ്പെടെയാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തതായും റിപ്പോർട്ടുണ്ട്. ഇന്നലെയാണ് എരഞ്ഞിമാവില്‍ ഒരു മാസമായി നടന്നു വരുന്ന സമരം അക്രമാസക്തമായത്.

സംഭവത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടക്കുകയാണ്. ഇന്നലെ രാവിലെ മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയായ എരഞ്ഞിമാവിലും വൈകുന്നേരം മുക്കം പൊലീസ് സ്റ്റേഷനു മുന്നിലും സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു.

ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്നും ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ല ഇതെന്നും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

ഗെയില്‍ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച്‌ നേരിടുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സമവായത്തിലൂടെ സമരം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kidambi Srikanth, IDBI Federal

കിഡംബി ശ്രീകാന്തിനെ ഐഡിബിഐ ഫെഡറല്‍ ആദരിച്ചു

വിവാദ വെളിപ്പെടുത്തൽ; സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു