in , ,

ഗെയില്‍ വിരുദ്ധ സമരം: നവംബര്‍ ആറിന് സര്‍വ്വകക്ഷി യോഗം

തിരുവനന്തപുരം: ഗെയില്‍ (Gail) വിരുദ്ധ (protest) സമരക്കാരെ സംസ്ഥാന സര്‍ക്കാര്‍ (govt) ചര്‍ച്ചയ്ക്ക് വിളിച്ചു. നവംബര്‍ ആറിന് കോഴിക്കോട് കളക്ട്രറേറ്റില്‍ സര്‍വ്വകക്ഷി യോഗം (all-party meeting) ചേരും.

ഗെയില്‍ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരേ കോഴിക്കോട് മുക്കത്ത് നടക്കുന്ന പ്രതിഷേധസമരം ശക്തമായതിനെ തുടർന്നാണ് നടപടി. വ്യവസായ മന്ത്രി എ സി മൊയ്തീനാണ് സമരസമിതിയെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

ഗെയില്‍ പദ്ധതിയുമായി മുന്നോട്ടു പോവുമെന്നും ഇനിയൊരു ചര്‍ച്ചയും ഉണ്ടാവില്ലെന്നും സര്‍ക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മുക്കത്ത് കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് മാറ്റാൻ തയ്യാറായി.

പ്രതിഷേധത്തിനിടയിലും മുക്കത്ത് ഗെയിലിന്റെ പൈപ്പിടല്‍ പ്രവൃത്തി തടസ്സമില്ലാതെ തുടരുകയാണ്. ഗെയിൽ പദ്ധതിക്കെതിരേ നടന്ന സമരത്തിൽ പങ്കെടുത്തവരെ പോലീസ് തല്ലിച്ചതച്ചത് വിവാദമായിരുന്നു. ഇതേതുടർന്ന് പ്രതിപക്ഷ നേതാക്കൾ മുക്കത്ത് എത്തുകയും സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍, മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവര്‍ വെള്ളിയാഴ്ച്ച സമരവേദിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജനവാസ മേഖലയില്‍ പദ്ധതി വേണ്ടെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

ജനങ്ങളുടെ ആശങ്കയകറ്റിയും മതിയായ നഷ്ടപരിഹാരം നല്‍കിയും ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ തിരുവമ്പാടി എംഎൽഎ ജോർജ് എം. തോമസുമായി ഗെയിൽ അധികൃതർ ചർച്ച നടത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ജിഷ്ണു കേസിൽ കേരളത്തിന്റെ ഉത്തരവ് ലഭിച്ചില്ല: സിബിഐ

വി​ഴി​ഞ്ഞം: ചർച്ച വിജയിച്ചു; സമരം അവസാനിപ്പിച്ചു