in ,

ഗെ​യി​ൽ സ​മ​രം: മ​ത​തീ​വ്ര​വാ​ദി​കളെ ഒറ്റപ്പെടുത്തണമെന്ന് സി​പിഎം

കോഴിക്കോട്: ഗെയിൽ (GAIL) വിരുദ്ധ സമരത്തിന് (strike) പിന്നിൽ മതതീവ്രവാദികളും നിക്ഷിപ്തതാൽപര്യക്കാരുമാണെന്ന് സിപിഎം (CPM) ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. വാതകക്കുഴൽ പദ്ധതിക്കെതിരെ മുക്കം (Mukkam) എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘർമുണ്ടാക്കിയത് മലപ്പുറം ജില്ലയിൽ നിന്നുവന്ന എസ്.ഡി.പി.ഐ, പോപുലർഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വർഗീയ തീവ്രവാദി സംഘങ്ങളാണെന്ന് സിപിഎം വ്യക്തമാക്കി.

കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെകൂടെ ചേർന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണുണ്ടായതെന്നും മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘർഷം പടർത്താനുള്ള തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

ഗെയിൽവാതക പൈപ്പ്ലൈൻ പദ്ധതി നിലവിൽ വരുമ്പോൾ വൻ നഷ്ടം സംഭവിക്കുന്ന തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന ടാങ്കർ ലോറി ഉടമകളും സമരത്തിന് പുറകിലുണ്ടെന്നും മതതീവ്രവാദികളെയും നിക്ഷിപ്തതാൽപര്യക്കാരെയും ഒറ്റപ്പെടുത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

അതേസമയംഇടതുമുന്നണിക്ക് ജനകീയ സമരത്തോട് അലർജിയാണെന്നും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സമരത്തെ എതിർക്കുന്നത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. പ്രദേശവാസികളോട് സംസാരിച്ച് പ്രശ്നത്തിൽ പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പോലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഗെയില്‍ വിരുദ്ധ സമരം നടക്കുന്ന കോഴിക്കോട് എരഞ്ഞിമാവില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഇന്ന് മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കുവാനായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ഇന്ന് എരഞ്ഞിമാവിലെത്തും. അതിനിടെ പൊലീസ് സുരക്ഷയില്‍ ഗെയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്നും തുടരുകയാണ്.

മുക്കത്തെ സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്ന് കളക്ടർ യു.വി. ജോസ് അറിയിച്ചു. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയില്ലെന്നും സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kidambi Srikanth, second rank, BWF, No 2

ലോക റാങ്കിങ്: കിഡംബി ശ്രീകാന്തിന് രണ്ടാം സ്ഥാനം

Giza, Big void, Great Pyramid

ഗിസ പിരമിഡിനുള്ളില്‍ നിഗൂഢ വായുരഹിത അറ കണ്ടെത്തി