in ,

ഗാന്ധിജിയുടെ വധത്തിൽ പുനരന്വേഷണം വേണ്ട: അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ( Gandhiji ) വധത്തില്‍ (   murder ) ദുരൂഹത ഇല്ലെന്നും അതിനാൽ പുനരന്വേഷണം ( reprobe ) വേണ്ടെന്നും അമിക്കസ് ക്യൂറി ( amicus curiae ) വ്യക്തമാക്കി.

ഗാന്ധിജിയുടെ വധത്തില്‍ വധത്തില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുതിര്‍ന്ന അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ അമരേന്ദ്ര സരണ്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോഡ്‌സെ അല്ലാതെ മറ്റാരോ വെടിയുതിര്‍ത്തു എന്ന വാദത്തിന് തെളിവില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. ഗാന്ധിജി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് അമിക്കസ് ക്യൂറി നിലപാട് വ്യക്തമാക്കിയത്.

മുംബൈയിലെ ഗവേഷകനും ട്രസ്റ്റിയുമായ അഭിനവ് ഭരതും ഡോ. പങ്കജ് പന്‍ഡ്‌നിസുമായിരുന്നു പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. ഗാന്ധി വധത്തില്‍ ദുരൂഹത ഉണ്ടെന്നും പുനരന്വേഷണം വേണമെന്നുമായിരുന്നു ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ബ്രിട്ടനിലെ പ്രത്യേക രഹസ്യാന്വേഷണ ഏജൻസിയായ ‘ഫോഴ്സ് 136’-ന് ഗാന്ധിജിയെ വധിച്ചതിൽ പങ്കുണ്ടെന്ന് ഹർജിക്കാരൻ സംശയം ഉന്നയിച്ചിരുന്നു.

ഗാന്ധിയെ വധിച്ചതില്‍ രണ്ടിലേറെ പേര്‍ക്ക് പങ്കുണ്ടെന്നും പൊതുതാത്പര്യ ഹർജിയില്‍ ആരോപിച്ചിരുന്നു. ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാള്‍ ഉതിര്‍ത്ത  വെടിയേറ്റാണ് ഗാന്ധിജി ജീവൻ വെടിഞ്ഞതെന്നും ഹര്‍ജിക്കാരൻ വാദിച്ചിരുന്നു.

എന്നാല്‍ ഹർജിയിൽ ആരോപിക്കുന്നതു പോലെ ഗോഡ്‌സെയുടെ വെടിയേറ്റല്ല ഗാന്ധി വധിക്കപ്പെട്ടതെന്ന വാദത്തിന് കഴമ്പില്ലെന്നും ഗാന്ധിയെ വധിച്ചത് ഗോഡ്‌സെ തന്നെയാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണ കോടതിയുടെ 4000 പേജ് രേഖകളും 1969 ലെ ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അമരേന്ദ്ര സരണിന് പുറമെ സഞ്ചിത് ഗുരു, സമര്‍ഥ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷം സുപ്രീം കോടതി ഈ വിഷയത്തില്‍ നിലപാടെടുക്കും.

പുനരന്വേഷണത്തിൽ നിയമപരമായി ഒന്നും ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി ആദ്യം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റിയ സുപ്രീം കോടതി ഈ വിഷയത്തിൽ സഹായിക്കാൻ മുൻ സോളിസിറ്റർ ജനറലായ അമരേന്ദ്ര സരണിന്റെ സഹായം തേടി.

1948 ജനുവരി 30-ന് മഹാത്മാ ഗാന്ധിയെ വധിച്ചതിനെ തുടർന്ന് നാഥുറാം ഗോഡ്‌സെ അറസ്റ്റിലായി. ഗോഡ്സെയ്ക്കും നാരായൺ ആപ്തെയ്ക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സജിക്കെതിരായ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം