Gandhiji, murder, re pobe,
in ,

ഗാ​ന്ധിജിയുടെ വ​ധം: പു​ന:​ര​ന്വേ​ഷ​ണം വേണ്ടെന്ന് തുഷാർ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ (Gandhiji) വധത്തില്‍ (murder) പുനരന്വേഷണം (reprobe) ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാലാഴ്ച്ചത്തേക്ക് മാറ്റി വച്ചു. കേസില്‍ അമിക്കസ് ക്യൂറി അമരേന്ദര്‍ സരണ്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.

എന്നാൽ ഗാന്ധി വധത്തിൽ പുന:രന്വേഷണം വേണ്ടെന്ന നിലപാടുമായി ഗാന്ധിജിയുടെ പൗത്രന്‍റെ മകന്‍ തുഷാര്‍ ഗാന്ധി രംഗത്തെത്തി. 70 വര്‍ഷം പഴക്കമുള്ള കൊലപാതകം അന്വേഷിക്കേണ്ടതില്ലെന്നാവശ്യപ്പെട്ട് തുഷാര്‍ ഗാന്ധി സമർപ്പിച്ച ഹര്‍ജിയെ ബെഞ്ച് ചോദ്യം ചെയ്തു.

ഗാന്ധി വധത്തില്‍ നിരവധി സംശയങ്ങളുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കാനും കേസ് പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി. ഗാന്ധിവധത്തിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് ഗവേഷകനും അഭിനവ് ഭാരത് പ്രവര്‍ത്തകനുമായ ഡോ.പങ്കജ് ഫട്‌നിസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചത്.

നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും അതിനാല്‍ സമയം അനുവദിക്കണമെന്നുമാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ എസ്എ ബോബ്ദേ, എംഎം ശന്തന ഗൗഡാര്‍ എന്നിവർ കേസ് പരിഗണിച്ചു.

കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് മഹാത്മാഗാന്ധിയുടെ പൗത്രന്‍റെ മകന്‍ തുഷാര്‍ ഗാന്ധി അപേക്ഷിച്ചിരുന്നു. പുന:രന്വേഷണത്തെ ചോദ്യം ചെയ്ത് തുഷാര്‍ ഗാന്ധി അഭിഭാഷകയായ ഇന്ദിര ജയ്‌സിംഗ് വഴിയാണ് ഹര്‍ജി സമർപ്പിച്ചത്. പുന:രന്വേഷണ ഹര്‍ജിയെ എതിര്‍ക്കുമെന്ന് തുഷാര്‍ ഗാന്ധിയുടെ അഭിഭാഷക വ്യക്തമാക്കി.

ഗാന്ധി വധത്തില്‍ നിരവധി ദുരൂഹതകളുണ്ടെന്നും നിരവധി കാരണങ്ങളാല്‍ കേസില്‍ പുന:രന്വേഷണം നടത്തേണ്ടതുണ്ടെന്നും  പങ്കജ് ഫട്‌നിസ് വ്യക്തമാക്കിയിരുന്നു. തീവ്ര ഹിന്ദുത്വവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയാണ് 1948 ജനുവരി 30-ന് ഡൽഹിയിൽ വച്ച് മഹാത്മാഗാന്ധിയെ വധിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Golmaal Again, 203 crore club

ഗോല്‍മാല്‍ എഗൈന്‍ 200 കോടി ക്ലബ്ബിലേക്ക്

UST Global,Yummy Aid 2017

യുഎസ്ടി യമ്മി എയ്ഡ് 2017 ഭക്ഷ്യമേള സംഘടിപ്പിച്ചു