Gandhiji, statue, Kannur, Kerala, vandalism, lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy  
in ,

പ്രതിമ തകർക്കൽ കേരളത്തിലും; രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണം

കണ്ണൂർ: രാജ്യവ്യാപകമായി പ്രതിമകൾ ( statues ) തകർക്കുന്ന സംഭവം സാക്ഷര കേരളത്തിലും അരങ്ങേറി. കണ്ണൂരിൽ ( Kannur ) സ്ഥാപിച്ചിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ( Gandhiji ) പ്രതിമയ്ക്ക് നേരെ ഇന്ന് രാവിലെ ആക്രമണം നടന്നു.

കണ്ണൂര്‍ തളിപ്പറമ്പിൽ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തളിപ്പറമ്പിലെ താലൂക്ക് ഓഫീസിനടുത്തുള്ള രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെയാണ് അക്രമം നടന്നത്.

പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടും തകര്‍ത്ത നിലയിലാണ്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നെത്തിയവർ ഗാന്ധിജിയുടെ പ്രതിമയെ അക്രമിക്കുന്നതിന് ദൃക്‌സാക്ഷികളായി.

gandhiji-statue-kerala-kannur-vandalism-blivenews.comതുടർന്ന് ഇവർ പോലീസിൽ വിവരമറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു. അക്രമിയെക്കുറിച്ച്‌ പോലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ത്രിപുര, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലെനിൻ, പെരിയാർ, ശ്യാമപ്രസാദ് മുഖർജി, അംബേദ്ക്കർ എന്നീ നേതാക്കന്മാരുടെ പ്രതിമകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് കേരളത്തിലും സമാന സംഭവം അരങ്ങേറിയത്.

ത്രിപുരയിലെ ലെനിൻ പ്രതിമ തകർത്തതോടെയാണ് രാജ്യവ്യാപകമായി പ്രമുഖരുടെ പ്രതിമകൾക്ക് നേരെ ആക്രമണപരമ്പര അരങ്ങേറിയത്. ലെനിൻ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയും ആക്രമണം നടന്നിരുന്നു.

തുടർന്ന് കൊൽക്കത്തയിൽ സ്ഥാപിച്ചിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമയ്ക്ക് നേരെയും മീററ്റിൽ സ്ഥാപിച്ചിരുന്ന അംബേദ്ക്കർ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. പ്രതിമകൾ തകർക്കുന്ന സംഭവങ്ങളെ പ്രധാനമന്ത്രി ഇന്നലെ അപലപിച്ചിരുന്നു.

lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

NavAlt , NavAlt , smart fifty, competition , solar boat, US, Global Cleantech Innovation award , Kerala-based startup , Kochi, pollution, eco friendly, solar panel, America, India, UN agency, practice, innovation, business, Adithya, ferry boat, solar and electric boat,

സ്മാര്‍ട് ഫിഫ്റ്റി മല്‍സരം: ദക്ഷിണേന്ത്യയിലെ മികച്ച 40 സ്റ്റാര്‍ട്ടപ്പുകളില്‍ കൊച്ചി നവാള്‍ട്ടും

Women's Day , Kerala Police, police stations, women, SI, Loknath Behra, HSO, duty, police, seminar, 

വനിതാ ദിനത്തിൽ വിവിധ പരിപാടികളുമായി കേരള പോലീസ്