ganesh kumar mla, police
in ,

ദിലീപിനെ അനുകൂലിച്ച ഗണേഷ് കുമാറിനെതിരെ പോലീസ് റിപ്പോർട്ട്

കൊച്ചി: ദിലീപിനെ അനുകൂലിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ (ganesh kumar) നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു. ഗണേഷ് കുമാറിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കുന്നതുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ ബൈജു പൗലോസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ഗണേഷിന്‍റെ പ്രസ്താവനയെ തുടർന്ന് ജയിലിൽ സന്ദര്‍ശക ബാഹുല്യം ഉണ്ടായതായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇത് അന്വേഷണത്തെ ബാധിക്കുന്നുവെന്നും അതിനാൽ ഇക്കാര്യത്തിൽ കോടതി ഉടന്‍ ഇടപെടണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കുവാനായി ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിന്റെ തലേദിവസം കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ദിലീപിന്റെ ഔദാര്യം പറ്റിയവർ ദിലീപിന് പിന്തുണ നല്‍കണമെന്നും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിക്കണമെന്നും ഗണേഷ് കുമാർ പ്രസ്താവിച്ചിരുന്നു.

തുടർന്ന് അവധി ദിനം പോലും പരിഗണിക്കാരെ നിരവധി സന്ദർശകർ ദിലീപിനെ സന്ദർശിച്ചതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധി കൂടിയായ ഒരാൾ ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത് കേസിനെ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.

അന്വേഷണസംഘത്തെ സംശയിക്കുന്ന തരത്തില്‍ നടത്തുന്ന പ്രസ്താവന കേസിനെ ദോഷകരമായി ബാധിക്കുമെന്നും കൂടാതെ ഇത് പോലീസിനെതിരായ കാമ്പയിനായി മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ ജയില്‍ സൂപ്രണ്ടിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ദിലീപിന്റെ അമ്മ, ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി എന്നിവര്‍ക്ക്‌ പുറമെ ജയറാം, വിജയരാഘവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ബെന്നി പി നായരമ്പലം തുടങ്ങിയവർ ദിലീപിനെ സന്ദർശിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

No-Fly List, india,

വിമാനയാത്രയിലെ അച്ചടക്കം; ചട്ടങ്ങളുമായി വ്യോമയാന മന്ത്രാലയം

Devaswom board , kerala high court, transparent petition, appointment, recruitment , govt, kadakampally surendran, temple entry, devasom board

അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം കാലികപ്രസക്തമല്ല: മന്ത്രി