garlic ,hair protection, benefits, health, lifestyle, garlic oil, regrowth, dandruff, problems, solution, shampoo, cooking, medicinal values, 
in ,

കേശസംരക്ഷണവും വെളുത്തുള്ളിയും തമ്മിലുള്ള ഗാഢബന്ധമറിയാം

ഔഷധഗുണങ്ങളിൽ മുൻപന്തിയിലാണ് വെളുത്തുള്ളിയെന്ന് ( garlic ) അറിയാത്തവരുണ്ടാവില്ല. പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന വെളുത്തുള്ളി വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു.

ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ മിക്കവാറും എല്ലാ കറികളിലും വെളുത്തുള്ളി ചേർക്കാറുമുണ്ട്. ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തു തന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു.

എന്നാൽ മുടിയുടെ വളർച്ചക്ക് വെളുത്തുള്ളി അത്യുത്തമമാണെന്ന് എത്രപേർക്കറിയാം? ഉള്ളിയെപ്പോലെ അല്ലിസിൻ കുടുംബത്തിൽപ്പെട്ടതാണ് വെളുത്തുള്ളിയും. അതിനാൽ വെളുത്തുള്ളിയിലും സൾഫർ ധാരാളമായി അടങ്ങിയിട്ടുണ്ട്.

മുടിയുടെ വളർച്ചയ്ക്കും ആരോഗ്യകരമായ പരിപാലനത്തിനും വെളുത്തുള്ളി ഏറെ ഗുണകരമാണെന്ന് ആയുർവ്വേദം പറയുന്നു. മുടിയിഴകളുടെ ആരോഗ്യത്തിന് ഒഴിച്ചു കൂടാനാവാത്ത കാൽസ്യവും സിങ്കും സൾഫറുമൊക്കെ വെളുത്തുള്ളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

മുടിയുടെ അറ്റം പിളരുന്നത് തടയാനും താരനെ അകറ്റി നിർത്താനുമെല്ലാം വെളുത്തുള്ളിയുടെ ഉപയോഗം മൂലം കഴിയുന്നു. ഈരും പേനും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും പരിഹാരമായി ഡോക്ടർമാർ വെളുത്തുള്ളി ഉപയോഗിക്കാൻ നിർദ്ദേശിക്കാറുണ്ട്.

ഇത്തരത്തിൽ മുടിയുടെ സംരക്ഷണത്തിൽ ഒട്ടേറെ സഹായകമായ വെളുത്തുള്ളി ഒരു ഒന്നാംതരം ഒറ്റമൂലിയാണെന്നു പറയാം. കേശ സംരക്ഷണത്തിനു സഹായകമായ ചില പൊടിക്കൈകൾ ഇതാ.
garlic ,hair protection, benefits, health, lifestyle, garlic oil, regrowth, dandruff, problems, solution, shampoo, cooking, medicinal values, വെളുത്തുള്ളിയും തേനും

ജീവകം സി യുടെ കലവറയാണ് വെളുത്തുള്ളി. മുടി വളർച്ചക്ക് അത്യുത്തമം. വെളുത്തുള്ളി നന്നായി അരച്ചെടുത്ത് അല്പം തേനിൽ ചാലിച്ചതിനു ശേഷം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ശുദ്ധജലം കൊണ്ട് കഴുകിക്കളയുക.

ഉറപ്പും ഭംഗിയുമുള്ള മുടിക്ക് വേണ്ട സൾഫർ അടങ്ങിയ വെളുത്തുള്ളി എണ്ണയും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

വെളുത്തുള്ളിയും വെളിച്ചെണ്ണയും

വെളുത്തുള്ളി നന്നായി അരച്ചെടുത്ത് അതിൽ അല്പം ശുദ്ധമായ വെളിച്ചെണ്ണ ചേർത്ത് ചാലിച്ചെടുക്കുക. മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞതിനു ശേഷം കഴുകി കളയുക. തലയോട്ടിയിലെ വരൾച്ചയാണ് പലപ്പോഴും മുടി കൊഴിച്ചിലിന്‌ കാരണമാവുന്നത്. വെളുത്തുള്ളിയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു.

വെളുത്തുള്ളിയും ഇഞ്ചിനീരും

വെളുത്തുള്ളിയെ പോലെ അപാരമാണ് ഇഞ്ചിയുടെ ഔഷധ ഗുണങ്ങളും. രണ്ടും ചേർത്ത് അരച്ചെടുത്ത മിശ്രിതം വെളിച്ചെണ്ണയിൽ ചാലിച്ച് ചൂടാക്കിയെടുക്കുക. തവിട്ടു നിറമെത്തുന്നതുവരെ ചൂടാക്കണം. പിന്നീട് ചൂടാറിയതിനു ശേഷം അരിച്ചെടുത്ത് തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിച്ചു 15 മിനിറ്റോളം മസ്സാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകി കളയാം.

അപ്പോൾ റെഡിയല്ലേ? വെളുത്തുള്ളിയുടെ മണം ചിലർക്ക് അരോചകമാണെങ്കിലും കേശ സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്തവർ ധൈര്യമായി വെളുത്തുള്ളിയെ കൂട്ടു പിടിക്കുമെന്നതിൽ സംശയമില്ല.
hair, garlic

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

ചെങ്ങന്നൂർ ചെങ്കൊടിക്ക്; ചെറിയാന്റെ വിജയത്തിൽ പ്രതികരണവുമായി നേതാക്കൾ

Nipah, virus, bat, Bhopal, fake news, health , technologists, social media, internet, awareness, death, patients. doctor,  Nipah, virus, well, bats, KK Shylaja, nurse, death,  scare, death, hospital, precautions, instructions, 

നിപ: വ്യാജ സന്ദേശത്തിനെതിരെ വിദഗ്ദ്ധരുടെ പ്രതിഷേധം; പഴംതീ​നി വ​വ്വാലിനെ ഭോ​പ്പാ​ലി​ലേക്കയച്ചു