നൂതന സവിശേഷതകളുമായി ഫെനിക്സിന്റെ മൂന്ന് പുതിയ സ്മാർട്ട് വാച്ചുകൾ

Garmin ,smartwatches,Fenix 5S Plus, Fenix 5 Plus , Fenix 5X Plus, impressive features ,music player,Bluetooth operated speakers , Deezer

കാൻസാസ്: അമേരിക്കയിലെ പ്രമുഖ സാങ്കേതിക കമ്പനിയായ ഗാർമിൻ തങ്ങളുടെ ഫെനിക്സ് ശ്രേണിയിൽപ്പെട്ട പുതിയ മൂന്ന് സ്മാർട്ട് വാച്ചുകൾ ( smartwatches ) വിപണിയിൽ അവതരിപ്പിച്ചു. ഫെനിക്സ് 5 പ്ലസ്, ഫെനിക്സ് 5എസ് പ്ലസ്, ഫെനിക്സ് 5എക്സ് പ്ലസ് എന്നിവയാണ് കമ്പനി പുറത്തിറക്കിയ പുതിയ വാച്ചുകൾ.

ഇപ്പോൾ നിലവിലുള്ള ഫെനിക്സ് വാച്ചുകളെ അപേക്ഷിച്ച് കൂടുതൽ നൂതന സാങ്കേതിക സവിശേഷതകൾ ഉൾപ്പെടുത്തി ആധുനിക ഉപയോക്താക്കളുടെ ആവശ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് ഈ വാച്ചുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

ഈ സ്മാർട്ട് വാച്ചിലുള്ള ‘ഗാർമിൻ പേ’ എന്ന ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് ഓൺലൈൻ പണമിടപാടുകൾ സുഗമമായി നടത്താവുന്നതാണ്. കൂടാതെ സ്മാർട്ട് വാച്ചിൽ ഉൾപ്പെടുത്തിയിട്ടുള്ള മ്യൂസിക് പ്ലേയർ ബ്ലൂടൂത്ത് സ്‌പീക്കറുമായി ബന്ധിപ്പിച്ച് പാട്ടുകൾ ആസ്വദിക്കാം.

ഇവയ്ക്ക് പുറമെ ഓൺലൈൻ മ്യൂസിക് സേവങ്ങൾ പ്രധാനം ചെയ്യുന്ന ഡീസർ വഴി പാട്ടുകൾ ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈൻ സമയങ്ങളിൽ കേൾക്കാനാകും. സ്മാർട്ട് വാച്ചുകളിൽ 500-ഓളം പാട്ടുകൾ സ്റ്റോർ ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

ഫെനിക്സ് 5 പ്ലസ്, ഫെനിക്സ് 5എസ് പ്ലസ്, ഫെനിക്സ് 5എക്സ് പ്ലസ് എന്നീ മൂന്ന് വാച്ചുകളും ജിപിഎസ് ട്രാക്കിംഗ് പിന്തുണയ്ക്കുന്നു. ഇനി ജിപിഎസ് സംവിധാനം പ്രവർത്തനരഹിതമാവുന്ന സമയങ്ങളിൽ ഗലീലിയോ ട്രാക്കിംഗ് സംവിധാനം കമ്പനി വാഗ്ദാനം ചെയ്യുന്നു.

Garmin ,smartwatches,Fenix 5S Plus, Fenix 5 Plus , Fenix 5X Plus, impressive features ,music player,Bluetooth operated speakers , Deezer

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്രത്യേക സവിശേഷതകൾ ഫെനിക്സ് 5 എക്സ് പ്ലസിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താക്കൾ ട്രെക്കിങ് പോലുള്ള പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് സ്മാർട്ട് വാച്ചിൽ ഉപയോഗിച്ചിരിക്കുന്ന പൾസ്‌ ഒ.എക്സ് എന്ന സെന്സറിന്റെ സഹായത്തോടു കൂടി അറിയുവാൻ സാധിക്കും.

ഫെനിക്സ് 5എസ് പ്ലസിന് ഒരാഴ്ച്ചയും ഫെനിക്സ് 5 പ്ലസിന് പത്ത് ദിവസവും ഫെനിക്സ് 5എക്സ് പ്ലസിന് 20 ദിവസവുമാണ് ബാറ്ററി ബാക്ക് അപ്പ് കമ്പനി അവകാശപ്പെടുന്നത്.

മ്യൂസിക് പ്ലേയറും മറ്റ് സവിശേഷതകളും ഉപയോഗിക്കുന്നത് അനുസരിച്ച് ഫെനിക്സ് 5എസ് പ്ലസിന് നാല് മണിക്കൂറും ഫെനിക്സ് 5 പ്ലസിന് എട്ട് മണിക്കൂറും ഫെനിക്സ് 5 എക്സ് പ്ലസിന് 13 മണിക്കൂറും ബാറ്ററി ബാക്ക് അപ്പ് കുറയും.

ഓരോന്നിലും ഉൾപ്പെടുത്തിയിട്ടുള്ള ആധുനിക സവിശേഷതകൾ മുൻനിർത്തി ഓരോ പതിപ്പിനും ഇന്ത്യൻ രൂപ 47600 മുതൽ 78200 വരെ വില വരും.

garmin-fenix-5s-plus-review-music-1

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ambulance , patient, hospital, complaint, police, ambulance service , IMA, kerala police, Friday, inauguration,  CM, trauma care, Pinarayi, Behra, 

അത്യാസന്ന നിലയിലുള്ള രോഗിയെ ഉപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നതായി പരാതി

Anukreethy Vas , Tamil Nadu ,crowned ,Femina Miss India 2018

ഫെമിന മിസ് ഇന്ത്യ 2018: തമിഴ്‌നാട്‌ സ്വദേശിനി അനുക്രീതി വാസ് കിരീടമണിഞ്ഞു