Gauri Neha , principal , management, action, leave, death, teachers, cake, explanation, education department, reason, notice, management, school, case, bail, petition, investigation, suspension, welcome, controversy, school principal, 
in ,

ഗൗരി നേഹയുടെ അധ്യാപികമാരെ തിരിച്ചെടുക്കൽ; വിവാദം പുകയുന്നു

കൊല്ലം: ഗൗരി നേഹയുടെ ( Gauri Neha ) മരണത്തെ തുടർന്ന് സസ്പെന്‍ഷനിലായിരുന്ന മൂന്ന് അധ്യാപികമാരെ തിരിച്ചെടുത്ത സ്കൂള്‍ മാനേജ്മെന്റിന്റെ നടപടിയെ തുടർന്നുണ്ടായ വിവാദം കൂടുതൽ രൂക്ഷമായി തുടരുന്നു. കേസിൽ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസവകുപ്പ് വീണ്ടും രംഗത്തെത്തി.

അധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച്‌ ആഘോഷിച്ചത് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് വീണ്ടും കാരണം കാണിക്കൽ നോട്ടീസ് നല്‍കി.

കോടതി കുറ്റക്കാരായി വിധിച്ചാല്‍ മാത്രമേ അധ്യാപികമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയൂ എന്നും ഇവർക്ക് ജാമ്യം ലഭിച്ചതിനാലാണ് തിരിച്ചെടുത്തതെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.

മാനേജ്മെന്‍റിന്‍റെ അറിവോടെയല്ല അധ്യാപികമാര്‍ കേക്ക് മുറിച്ചതെന്ന് മാനേജ്മെന്‍റ് വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നല്‍കിയിട്ടുണ്ട്. കേക്ക് മുറിച്ച സംഭവം വിവാദമായതിനെ തുടർന്ന് അധ്യാപകരോട് ലീവില്‍ പോകാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടു.

അതേസമയം, സസ്പെന്‍ഷന്‍ കാലയളവിലെ ആനുകൂല്യങ്ങളും ശമ്പളവും കുറ്റാരോപിതരായ അധ്യാപികമാര്‍ക്ക് നല്‍കിയതും വിവാദമായി. ഒരേ കുറ്റത്തിന് ഒരാളെ രണ്ട് തവണ ശിക്ഷിക്കാനാകില്ലെന്നും അതിനാല്‍ അധ്യാപികമാരുടെ സസ്പെന്‍ഷന്‍ കാലാവധി ശമ്പളത്തോടുകൂടിയ അവധിയായി കണക്കാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

രണ്ടു ദിവസം മുന്‍പ് സ്‌കൂളിൽ മടങ്ങിയെത്തിയ അധ്യാപികമാരെ പൂച്ചെണ്ട് നല്‍കിയും കേക്ക് മുറിപ്പിച്ചും ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് വിവാദമായതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടത്.

ഗൗരി നേഹയുടെ മരണത്തെ തുടര്‍ന്ന് സ്കൂളിലെ എല്ലാ ആഘോഷ പരിപാടികളും വേണ്ടെന്ന് വച്ചതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കി. കൂടാതെ പിടിഎ കമ്മിറ്റിയോട് ആലോചിക്കാതെയാണ് മാനേജ്മെന്റ് ഏകപക്ഷീയമായി സസ്പെന്‍ഷന്‍ തീരുമാനം എടുത്തതെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടി വിദ്യാഭ്യാസ വകുപ്പ് വീണ്ടും സ്കൂളിന് നോട്ടീസ് നല്‍കി.

അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഗൗരി നേഹയുടെ മരണത്തിൽ ആരോപണം നേരിടുന്ന അധ്യാപികമാർക്ക് ആഘോഷ വരവേല്‍പ്പ് നല്‍കിയതില്‍ പ്രതിഷേധിച്ച്  സമരമാരംഭിക്കുമെന്നും പ്രസന്നകുമാര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Asif Ali, Aparna Balamurali, Lathi charge, shooting, fight, B.Tech,junior artists, Bengaluru, fight scene, police, attack, vehicles, director, Aju Vargeese, Saiju Kurup, Srinath Bhasi,

ആസിഫ് അലി, അപര്‍ണ ഉൾപ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ‘ലാത്തിച്ചാർജ്ജ്’

Kerala Blasters, Iain Hume, injury, rest, season, ATK , clash, ISL, Canadian footballer,  Indian Super League, match, FC Pune City, goals, captain, suspension, yellow card, management, twitter, press conference, goal machine,

കേരളാ ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി; ഹ്യൂം ഉൾപ്പെടെയുള്ള പ്രമുഖർ കളിക്കില്ല