Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,
in

ഗൗരിയുടെ ചികിത്സ; ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ (Trinity Lyceum school) കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയ ഗൗരിക്ക് ചികില്‍സ നിഷേധിച്ചതായുള്ള ആരോപണത്തെ തുടർന്ന് ബെന്‍സിഗര്‍ ആശുപത്രിയിലെ (hospital) രേഖകള്‍ പോലീസ് പിടിച്ചെടുത്തു. സ്കൂള്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതതയിലുള്ള ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ച ഗൗരിയ്ക്ക് ആദ്യ നാല് മണിക്കൂര്‍ ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് പരാതി.

നട്ടെല്ലിനും തലയ്ക്കും ഗുരുതരമായ പരുക്കേറ്റിരുന്നെങ്കിലും ഗൗരിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനോ വിശദമായ സ്കാനിംഗ് നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഇതാണ് ഗൗരിയുടെ നില കൂടുതല്‍ വഷളാക്കിയതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ആശുപത്രിയിലെ രേഖകള്‍ പിടിച്ചെടുത്തത്.

പെണ്‍കുട്ടിയെ ചികില്‍സിച്ച ഡോ.ജയകുമാറിനെ പോലീസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച്ച ഉച്ചഭക്ഷണത്തിനായുള്ള ഇടവേള കഴിഞ്ഞു ബെല്‍ അടിച്ചപ്പോഴാണ് ഗൗരി സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്നു ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഗൗരിയെ ബെന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു കൊണ്ടു പോവുകയായിരുന്നു.

Gauri Neha, medical lapse,തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടിന് ഗൗരിയുടെ മരണം സ്ഥിരീകരിച്ചു. പത്താംക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരിയുടെ മരണത്തെ തുടർന്ന് ഇന്നലെ നടന്ന പ്രതിഷേധ പ്രകടങ്ങൾ അക്രമാസക്തമായിരുന്നു.

പടിഞ്ഞാറെ കൊല്ലം കൊച്ചുനട പടിഞ്ഞാറ്റതില്‍ (കെപി ഹൗസില്‍) പ്രസന്നകുമാറിന്റെ മകള്‍ ഗൗരിയെ അധ്യാപികമാർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായും തുടർന്നാണ് കുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതെന്നും ബന്ധുക്കൾ ആരോപിച്ചു. സിന്ധു, ക്രെസന്റ് എന്നീ അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

state school athletics, Eranakulam,

സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം

IV Sasi, passed away, director, film industry

പ്രമുഖ ചലച്ചിത്ര സംവിധായകൻ ഐ വി ശശി അന്തരിച്ചു