Gauri Neha , principal , management, action, leave, death, teachers, cake, explanation, education department, reason, notice, management, school, case, bail, petition, investigation, suspension, welcome, controversy, school principal, 
in ,

ഗൗരി നേഹയുടെ പ്രിന്‍സിപ്പലിനെതിരെ മാനേജ്മെന്റ് നടപടി

കൊല്ലം: ഗൗരി നേഹയുടെ ( Gauri Neha ) മരണത്തെ തുടർന്ന് ആരോപണവിധേയരായ അധ്യാപികമാരെ ആഘോഷപൂർവ്വം തിരിച്ചെടുത്ത സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ ( Principal ) മാനേജ്മെന്റ് നടപടി സ്വീകരിച്ചു.

വിരമിക്കുന്നത് വരെ അവധിയില്‍ പ്രവേശിക്കാന്‍ ഇനി ഒന്നര മാസം കൂടി കാലാവധിയുള്ള പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണിനോട് മാനേജ്മെന്റ് നിര്‍ദ്ദേശിച്ചു.

പ്രതികളായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് തെറ്റാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. അതേസമയം അധ്യാപികമാര്‍ക്കും മാനേജ്മെന്റ് താക്കീത് നല്‍കി.

കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കത്തു നല്‍കിയതിനെ തുടര്‍ന്നാണ് മാനേജ്മെന്റിന്റെ നടപടി.

പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നിര്‍ദ്ദേശിച്ചിരുന്നു. കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല സ്കൂളിന്റെ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മാനേജ്മെന്റ് നടപടി കൈക്കൊണ്ടത്.

അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

കൂടാതെ ആരോപണവിധേയരായ അധ്യാപികമാരെ സ്വീകരിക്കാന്‍ നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നല്‍കിയ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ പ്രിന്‍സിപ്പള്‍ വിരമിക്കാന്‍ ഒന്നരമാസം ശേഷിക്കേ അദ്ദേഹത്തിന് ശമ്പളത്തോടെയുള്ള അവധി നല്‍കിയ മാനേജ്മെന്റിന്റെ നടപടി ഒത്തുകളിയാണെന്ന് നേഹയുടെ അച്ഛന്‍ പ്രസന്നന്‍ ആരോപിച്ചു.

ഗൗരി നേഘയുടെ മരണത്തിനുത്തരവാദികളെന്ന ആരോപണത്തിന് വിധേയരായ അധ്യാപികമാരുടെ സസ്പന്‍ഷന്‍ പിന്‍വലിച്ച്‌ അവരെ പൂക്കള്‍ നല്‍കിയും കേക്ക് മുറിപ്പിച്ചും സ്കൂളിലേക്ക് സ്വാഗതം ചെയ്തത് വൻ വിവാദമായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മന്ത്രിമാര്‍ ആഴ്ച്ചയില്‍ 5 ദിവസം തലസ്​ഥാനത്ത്​ ഉണ്ടാകണം; താക്കീതുമായി മുഖ്യമന്ത്രി

Air India, woman pilot, saves, 261 lives,Captain Anupama Kohli,  collision, Vistara flight, mid-air collision, cockpit, crew members, investigation, explanation,

വനിതാ പൈലറ്റിന്റെ മനഃസാന്നിധ്യം; രക്ഷപ്പെട്ടത് 261 ജീവനുകൾ