Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,
in ,

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഗൗരി നേഹ (Gauri Neha) എന്ന വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് ആരോപണ വിധേയരായ രണ്ട് അധ്യാപികമാര്‍ക്ക് (teachers) ഹൈക്കോടതി (HC) മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ (kollam trinity school) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ക്രസന്റ് നേവിസ്, സിന്ധു പോള്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അധ്യാപികമാര്‍ ഈ മാസം 17-ന് മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാകണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ അന്വേഷണ സംഘത്തിനു മുൻപാകെയും അധ്യാപികമാര്‍ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.

കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ എല്ലാ ആഴ്ച്ചയും പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പുവയ്ക്കണമെന്നും കോടതി അറിയിച്ചു. ഒക്ടോബര്‍ 20-ന് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ഗൗരി നേഹ രണ്ടു ദിവസത്തിനു ശേഷം ആശുപത്രിയില്‍ വച്ച്‌ മരണമടഞ്ഞു.

തുടർന്നാണ് അധ്യാപികമാക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. വിദ്യാർത്ഥികൾ തമ്മിലുള്ള നിസാര പ്രശ്നത്തെത്തുടര്‍ന്ന് ഗൗരി ആത്മഹത്യ ചെയ്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും മാധ്യമങ്ങളുടെ ഇടപെടലിനെത്തുടര്‍ന്നാണ് കേസെടുത്തതെന്നും ആരോപിച്ചാണ് അധ്യാപികമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Hollywood march, me too, sexual abuse, harassment

മീ ടൂ: ലൈംഗികാതിക്രമത്തിനെതിരെ ഹോളിവുഡിൽ മാർച്ച്

വാട്ടര്‍ അതോറിറ്റി എം.ഡിക്കെതിരായ വാറണ്ട് കോടതി തിരിച്ചു വിളിച്ചു