ഗൗതമിയുടെ ‘ വൃത്തം ‘ 

അഭിനേത്രിയായി  വന്ന് പിന്നീട് സംവിധാനത്തിലേക്ക് തിരിഞ്ഞ  നിരവധി പ്രതിഭകൾ  നമ്മുടെ  മലയാള സിനിമയ് ക്കും  അവകാശപ്പെടാൻ ഉണ്ട്. ഷീല, രേവതി, ഗീതു മോഹൻദാസ് തുടങ്ങി അത്ര നീണ്ടതല്ലാത്ത ആ പട്ടികയിൽ ഇള മുറക്കാരിയായ ഗൗതമി നായരും. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഗൗതമി നായർ സിനിമ ലോകത്തേയ്ക്കുള്ള മടങ്ങി വരവിന് ഒരുങ്ങുകയാണ്. ഇത്തവണ അഭിനേത്രിയായല്ല, സംവിധായിക എന്ന  പുതിയ കുപ്പായമണിഞ്ഞാണ് ഗൗതമി എത്തുന്നത്.

വൃത്തം എന്നാണ്  ഗൗതമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് സണ്ണി വെയ്‌നാണ്. ദുർഗ്ഗ  കൃഷ്ണയാണ്  നായിക. ആദ്യ പോസ്റ്റർ ദുൽഖർ  സൽമാനാണ് അവതരിപ്പിച്ചത് . ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ, ഗൗതമി നായർ എന്നിവർ സെക്കൻഡ്  ഷോ എന്ന  ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേയ്ക്ക് എത്തുന്നത് . അതുകൊണ്ട് തന്നെ തന്റെ  ആദ്യ നായികയ്ക്കും സഹതാരത്തിനും എല്ലാവിധ ആശംസകളും നേർന്നു കൊണ്ടാണ്  ദുൽഖർ പോസ്റ്റർ പുറത്ത് വിട്ടത്.

 

 അനൂപ് മേനോൻ, സൈജു കുറുപ്പ് എന്നിവരും  ചിത്രത്തിൽ ശ്രദ്ധേയമായ  വേഷങ്ങളിൽ  എത്തുന്നു. കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. ട്രിവാന്‍ഡ്രം ടാക്കീസിന്റെ ബാനറില്‍ ഒലിവിയ സൈറ റൗജുവാണ് വൃത്തം നിർമിക്കുന്നത്.

 സെക്കൻഡ്  ഷോ എന്ന ആദ്യ ചിത്രത്തിന്  ശേഷം  ഡയമണ്ട് നെക്ക്ലൈസ്,ചാപ്റ്റർ, കൂതറ, ക്യാമ്പസ് ഡയറി തുടങ്ങിയ ഒരു പിടി ചിത്രങ്ങളിൽ ഗൗതമി അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തുനിന്ന് തന്നെയാണ് ഗൗതമി തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തിയത്. സെക്കൻഡ് ഷോയുടെ  സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് ഗൗതമിയുടെ ഭർത്താവ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും: ശശി തരൂര്‍

പ്രളയം: ജൈവവൈവിധ്യ മേഖലയിലെ നഷ്ടം കണക്ക് കൂട്ടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍