ഗബ്രയിറ്റ് ഇന്ത്യ ഉപയോക്തൃ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം 

കോഴിക്കോട് : ലോക പ്രശസ്ത സാനിറ്ററി, ബാത്‌റൂം ഉല്പന്ന നിര്‍മാതാക്കളായ ഗബ്രയിറ്റ് ഇന്ത്യ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ബോധവല്‍ക്കരണ കാമ്പയിന് തുടക്കം കുറിച്ചു. കമ്പനി ഉല്പന്നങ്ങള്‍ അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.

വീടുകളുടെ നിര്‍മാണത്തിലും അവയുടെ  നവീകരണത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് മലയാളികള്‍. പ്രീമിയം ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്.  ബാത്ത് റൂമുകള്‍ മെച്ചപ്പെട്ട രീതിയില്‍ ആധുനിക സൗകര്യങ്ങളോടെ മനോഹരമായി  രൂപകല്‍പ്പന ചെയ്യുന്നത് ഏറെ  പണച്ചെലവുള്ള കാര്യമാണ്. അതുകൊണ്ട് വ്യാജ  ഉല്പന്നങ്ങളല്ല, മറിച്ച് കമ്പനിയുടെ ഒറിജിനല്‍ മുദ്രയുള്ള  മികവുറ്റ ഉല്പന്നങ്ങള്‍ തന്നെയാണ് വാങ്ങുന്നതെന്ന് ഉപയോക്താക്കള്‍ ഉറപ്പാക്കണം.

‘കേരള വിപണിയില്‍ ദ്രുതഗതിയിലാണ് മാറ്റങ്ങള്‍ വരുന്നത്. മികച്ച  ബ്രാന്‍ഡുകള്‍ക്കായി മലയാളികള്‍ ധാരാളം പണം ചിലവാക്കുന്നുണ്ട്. ബാത്‌റൂമുകള്‍ക്കു മാത്രമായി ലക്ഷക്കണക്കിന് രൂപ ചിലവാക്കാന്‍ അവര്‍ തയ്യാറാണ്. വീട്ടിലെ ഏറ്റവും പ്രധാന ഇടമായ ശുചിമുറികളുടെ രൂപകല്‍പ്പനയിലും സൗകര്യങ്ങളിലും വരുന്ന പാളിച്ചകള്‍ തുടക്കത്തിലേ ഒഴിവാക്കണം എന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. അതു കൊണ്ടു തന്നെ കരുതലോടെ വാങ്ങാനാണ് മലയാളികളോട്  ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഫ്‌ളഷിങ് സംവിധാനത്തിന്റെ കാര്യത്തിലും ഇത് പ്രധാനമാണ്. വാറന്റിയുള്ള മികവുറ്റ ഉല്‍പ്പന്നങ്ങളാണ്.  അവ കരുതലോടെ കൈകാര്യം ചെയ്യണം. പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ പ്ലംബര്‍മാര്‍ തന്നെ വേണം. അംഗീകൃത ഡീലര്‍മാര്‍ അവരുടെ സേവനവും   ഉറപ്പുവരുത്തും,’ അടുത്തിടെ കേരള സന്ദര്‍ശനത്തിനെത്തിയ കമ്പനിയുടെ എന്‍ജിനീയറിങ് മേധാവി മൈക്കേല്‍ അലന്‍സ്പാച് വിശദീകരിക്കുന്നു.  

കേരളീയരുടെ ഗൃഹ നിര്‍മാണ – ബാത്‌റൂം രൂപകല്‍പ്പന സങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്തും വിധത്തിലുള്ള ഉല്പന്നങ്ങള്‍ കമ്പനി പ്രത്യേകമായി ഡിസൈന്‍ ചെയ്യുന്നുണ്ട്. അവയുടെ വില്പന നടക്കുന്നത് അംഗീകൃത വ്യാപാരികളിലൂടെയും ഡീലര്‍മാരിലൂടെയും മാത്രമാണ്. ഗുണനിലവാരം, വാറന്റി, വില്പനാനന്തര സേവനം എന്നിവയും ഉറപ്പാക്കാനുള്ള മാര്‍ഗം അത് മാത്രമാണ്.  അംഗീകൃത  വ്യാപാരികളില്‍നിന്ന്  ഗബ്രയിറ്റിന്റെ ഉല്പന്നങ്ങള്‍ വാങ്ങുമ്പോള്‍ വാറന്റി കാര്‍ഡുകള്‍ ലഭിക്കും. 

ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങളാണ് പ്രധാനമെന്നും അവ സംരക്ഷിക്കുകയാണ് കമ്പനിയുടെ ചുമതലയെന്നും  ഗബ്രയിറ്റ്  ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍ കോയ പറഞ്ഞു. ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ഗബ്രയിറ്റ് ഉല്പന്നങ്ങള്‍ ആഗോള തലത്തില്‍ മുന്‍ പന്തിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാനിറ്ററി സാങ്കേതിക വിദ്യയിലും ബാത് റൂം സിറാമിക്സിലും ആഗോള തലത്തില്‍ മുന്നില്‍ നില്‍ക്കുന്ന യൂറോപ്യന്‍ കമ്പനിയാണ്  ഗബ്രയിറ്റ്. സ്വിറ്റ്സര്‍ലന്റിലെ റാപേര്‍സ് വില്‍ – ജോനയിലാണ് കമ്പനിയുടെ ആസ്ഥാനം. 12000 ത്തോളം ജീവനക്കാരുള്ള കമ്പനിയുടെ പ്രവര്‍ത്തനം 40 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയില്‍ പൂനെയില്‍ അടക്കം ആഗോളതലത്തില്‍  30 ഓളം പ്രൊഡക്ഷന്‍ ശൃംഖലകള്‍ ഉണ്ട്. 2.8 ബില്യണ്‍ സ്വിസ് ഫ്രാങ്കിന്റെ അറ്റ വില്പന (നെറ്റ് സെയില്‍സ് ) 2016 ല്‍ കമ്പനി നേടിയിരുന്നു. എസ് ഐ എക്‌സ് സ്വിസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനി ഓഹരികള്‍ സ്വിസ് വിപണി സൂചികയായ എസ് എം ഐ  യില്‍ ഉള്‍പ്പെടുന്നു. വ്യാവസായിക നിലവാരത്തിനും മുകളില്‍ ഓപറേറ്റിങ് മാര്‍ജിനുള്ള 25 മുന്‍നിര സ്വിസ് കമ്പനികളില്‍  ഗബ്രയിറ്റ് ഉള്‍പ്പെടുന്നു.

2010 മുതല്‍  ഗബ്രയിറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാതൃകമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരുവിലാണ് ആസ്ഥാനം. പൂനെ യൂണിറ്റില്‍ കണ്‍സീല്‍ഡ് സിസ്റ്റേണുകളുടെ (പുറമേക്ക് കാണാത്ത ടോയ്ലെറ്റ് ടാങ്കുകള്‍) നിര്‍മാണം നടക്കുന്നു.  തുടക്കത്തില്‍ ടാങ്ക് നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകളുടെ അധീനതയില്‍ ആയിരുന്ന പ്രീമിയം പൈപ്പുകള്‍, ചുമരുകള്‍ക്കുള്ളില്‍ ഒളിപ്പിക്കാവുന്ന പ്രീ-ഫാബ്  ഡ്രെയ്‌നേജ് സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും വിപണി നേതൃത്വം നേടി. രാജ്യത്തുടനീളം കമ്പനിക്ക് അംഗീകൃത ഡീലര്‍മാര്‍ ഉണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശിവഗിരി ധര്‍മ്മസംഘം ലോകമെമ്പാടുമുള്ള മഹദ് വ്യക്തിത്വങ്ങളെ ആദരിക്കുന്നു

അമ്മയെ നോക്കാത്ത മക്കള്‍ക്ക് താക്കീതുമായി വനിതാ കമ്മീഷന്‍