കരുതല്‍ സ്പര്‍ശത്തിന് മുന്നൊരുക്കം: ഒരു ലക്ഷത്തോളം പേര്‍ ഒത്തുകൂടുന്നു

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് തടയുന്നതിന് വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച ‘കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായ്’ എന്ന മെഗാ ക്യാമ്പിന്റെ മുന്നൊരുക്കമായി നടത്തിയ പരിശീലന പരിപാടിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. 

66,000 അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സ്റ്റുഡന്റ് പോലീസ് യൂണിറ്റ്, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍, ചൈല്‍ഡ് ലൈന്‍, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, അധ്യാപകര്‍, ജെ.പി.എച്ച്.എന്‍.മാര്‍, എന്‍.എസ്.എസ്., വിവിധ എന്‍.ജി.ഒ.കള്‍ എന്നിവരാണ് ജില്ലകളിലെ വിവിധ വേദികളില്‍ സംബന്ധിച്ചത്. 

വിക്‌ടേഴ്‌സ് ചാനലിന്റെ തിരുവനന്തപുരത്തെ സ്റ്റുഡിയോയിലിരുന്ന് തത്സമയമായാണ് വിദഗ്ധര്‍ മറ്റുള്ളവരോട് സംവദിച്ചത്. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, പ്രമുഖ സൈക്യാട്രിസ്റ്റുകളായ ഡോ. അരുണ്‍ ബി.നായര്‍, ഡോ. ജയപ്രകാശ്, ഡോ. മോഹന്‍ റോയി എന്നിവര്‍ റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ച് ഇവരുമായി സംവദിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഗവ. വിമന്‍സ് കോളേജിലും നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, പാറശാല, ശ്രീകാര്യം, നെടുമങ്ങാട് എന്നീ സ്ഥലങ്ങളിലുമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കേന്ദ്രത്തിലേയും സംശയങ്ങള്‍ ചോദിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 29-തീയതി  2.30ന് ഉച്ചയ്ക്ക്  വിക്‌ടേഴ് ചാനലിലൂടെ ഇവരെ അഭിസംബോധന ചെയ്യുന്നതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തി

പ്രളയാനന്തര കാലത്തെ കെ.എഫ്.സിയുടെ പ്രവർത്തനം മാതൃകാപരം: മുഖ്യമന്ത്രി