ഗസൽ ഗായകൻ ഉമ്പായി ഓർമയായി  

ആലുവ: പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു.  ശ്വാസകോശത്തില്‍ അര്‍ബുദ ബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിയിക്കെയാണ് അന്ത്യം. ആലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 68  വയസ്സായിരുന്നു.

ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലംസംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു. കുട്ടിക്കാലത്ത് തന്നെ തബല വാദകനായി സംഗീത ലോക ത്തെത്തിയ അദ്ദേഹം പിന്നീട് ഗസലിന്റെ വഴിയിലേക്ക് എത്തുകയായിരുന്നു. കൊച്ചിയുടെ ജനകീയ ഗായകന്‍ എച്ച്.മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിച്ചു.

തബല പഠിക്കാനായി മുംബൈയിലെത്തിയ ഉമ്പായി ഉസ്താദ് മുജാ വര്‍ അലിയുടെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. ഉമ്പായിയുടെ ആലാപന മികവ് തിരിച്ചറിഞ്ഞത് മുജാവര്‍ അലിയാണ്. ഗസലിന്റെ വഴിയിലേക്ക് ഉമ്പായിയെ നയിച്ചതും അദ്ദേഹമായിരുന്നു.

കേരളത്തിലെത്തിയ ശേഷം ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. രാത്രി കാലങ്ങളിൽ കൊച്ചിയിലെ ഹോട്ടലില്‍ പാടുമായിരുന്ന അദ്ദേഹം, ജീവിക്കാനായി പകല്‍ സമയത്ത് മറ്റ് ജോലികള്‍ ചെയ്തു. ഇതിനിടയില്‍ എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായി.

പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഇതോടെ ധാരാളം പേര്‍ ഗസലിന്റെ ആരാധകരായി. പിന്നീട് ഒ എന്‍ വി., സച്ചിതാനന്ദന്‍, യൂസഫലി കേച്ചേരി , പ്രദീപ് അഷ്ടമിച്ചിറ, വേണു വി ദേശം തുടങ്ങിയവരുടെ വരികള്‍ ഗസലുകളാക്കി മാറ്റി. 24 ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.  ഹബീബയാണ് ഭാര്യ, ഷൈലജ, സബിത, സമീര്‍ എന്നിവർ മക്കളാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കവിതയായ് കുറുകുന്നവർ… കഥയോളം നീളുന്നവർ…

മരണം, അഥവാ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡെത്ത്