Ghost engine, loco pilot, driverless engine,Wadi station
in ,

സ്വയം ഓടിയ എഞ്ചിൻ; കീഴടക്കിയത് സാഹസികനായ ലോക്കോ പൈലറ്റ്

മുംബൈ: കലബുർജിയിലെ (Kalaburagi) വാടി സ്‌റ്റേഷനിൽ (Wadi station) നിന്നു പുറപ്പെട്ട് ഡ്രൈവറില്ലാതെ ഒറ്റയ്‌ക്കോടിയ തീവണ്ടി എഞ്ചിനെ (driverless engine) പിടിച്ചു കെട്ടാൻ ലോക്കോ പൈലറ്റ് (loco pilot) സഞ്ചരിച്ചത് പതിമ്മൂന്ന് കിലോമീറ്ററോളം.

20 മിനിട്ടു നേരത്തെ ബൈക്ക് റേസിങ്ങിനു ശേഷമാണ് ലോക്കോ പൈലറ്റ് എഞ്ചിൻ കണ്ടെത്തിയത്. അതിനുള്ളിൽ അതിസാഹസികമായി കയറിപ്പറ്റിയ ലോക്കോ പൈലറ്റ് എഞ്ചിൻ നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിച്ചു.

ചെന്നൈയിൽ നിന്ന് പുറപ്പെട്ട തീവണ്ടി ബുധനാഴ്ച്ച ഉച്ച തിരിഞ്ഞു മൂന്നു മണിയോടെയാണ് മുംബൈ മെയിൽ വാടി സ്റ്റേഷനിൽ എത്തുന്നത്. വാടിയിൽ നിന്ന് ഷോലാപൂർ വരെ ഇലക്ട്രിക്ക് ലൈൻ ഇല്ലാത്തതിനാൽ ഡീസൽ എൻജിൻ ഘടിപ്പിക്കണം. നാലാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ച് ഇലക്ട്രിക്ക് എഞ്ചിൻ ബോഗിയിൽ നിന്ന് വേർപെടുത്തി.

ഡീസൽ എൻജിൻ ഘടിപ്പിച്ച് ട്രെയിൻ മുംബൈയിലേക്ക്‌ യാത്ര തുടരുകയും ചെയ്തു. ഏതാണ്ട് മൂന്നരയോടെ അതിൽ നിന്ന് ഡ്രൈവർ പുറത്തിറങ്ങി. സെക്കൻഡുകൾക്കുള്ളിൽ എഞ്ചിൻ തനിയെ സ്റ്റാർട്ടായി മുന്നോട്ടു നീങ്ങി. ലോക്കോ പൈലറ്റ് നോക്കി നിൽക്കെ അത് സ്റ്റേഷൻ വിട്ടു പോകുകയായിരുന്നു.

അവിശ്വസനീയമായ ആ കാഴ്ച്ച കണ്ടുകൊണ്ടു അസ്തപ്രജ്ഞനായി ലോക്കോ പൈലറ്റ് പ്ലാറ്റ്ഫോമിൽ നിന്നു. വാടി സ്റ്റേഷൻ അധികാരികൾ ഉടൻ തന്നെ അടുത്ത ഏതാനും സ്റ്റേഷനുകളിലേക്കു വിവരം കൊടുക്കുകയും എതിർ ദിശയിൽ നിന്നുള്ള ട്രെയിനുകൾ നിർത്തിയിടുകയും ചെയ്തു.

മണിക്കൂറിൽ മുപ്പതു കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച തീവണ്ടിക്കു പിറകെ ലോക്കോ പൈലറ്റും സ്റ്റേഷൻ മാസ്റ്ററും ഒരു ബൈക്കിൽ വച്ച് പിടിച്ചു. സിനിമയെ വെല്ലുന്ന ചേസിങ് ഏതാണ്ട് ഇരുപതു മിനിറ്റോളം നീണ്ടു നിന്നു. ഒടുവിൽ ഓടിച്ചിട്ട് പിടിച്ച ട്രെയിനിന്റെ പുറത്തേക്കു സാഹസികമായി കുതിച്ചു ചാടിയ ഡ്രൈവർ എഞ്ചിൻ റൂമിൽ കടന്നു അതിനെ നിയന്ത്രണ വിധേയമാക്കി.

എതിർ ദിശയിൽ നിന്ന് ഏതെങ്കിലും ട്രെയിൻ വന്നിരുന്നെങ്കിൽ വൻ ദുരന്തത്തിൽ കലാശിക്കുമായിരുന്ന അത്യാഹിതത്തെപ്പറ്റി അധികൃതർ മൗനം പാലിക്കുകയാണ്. നിർത്തിയിട്ടിരുന്ന എഞ്ചിൻ എങ്ങനെ സ്വയം മുന്നോട്ടു നീങ്ങിയെന്നോ സംഭവത്തെക്കുറിച്ചു എന്തെങ്കിലും അന്വേഷണം നടത്തുമെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ല

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ല: സിബിഐ

Social welfare pension, kerala,revenue, family pension

സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ മാ​ന​ദ​ണ്ഡം പു​തു​ക്കി നിശ്ചയിച്ചു