പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 

തിരുവനന്തപുരം: അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തില്‍ ആദ്യമായി നടക്കുന്ന പി ശ്രീകുമാര്‍ മെമ്മോറിയല്‍ അഖില കേരള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ( All-Kerala Girls Under-16 cricket championship ) തുടക്കമായി.

‘വാസ്തു നികേത കപ്പ്’ എന്ന പേരില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിലാണ് നടക്കുന്നത്.

മുന്‍ ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍, ഷബീന ജേക്കബ്, സോഹന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലീഗ് കം നോക്കൗട്ട് രീതിയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ കൊല്ലം ജില്ലയില്‍ നിന്നും രണ്ടു ടീമുകളും പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലാ ടീമുകളും പങ്കെടുക്കുന്നുണ്ട്. 29-നാണ് ഫൈനല്‍ മത്സരം.

കേരളത്തില്‍ ആദ്യമാണ് പെണ്‍കുട്ടികള്‍ക്കായി ഇന്റര്‍-ഡിസ്ട്രിക് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്നും കേരളത്തില്‍ വനിതാ ക്രിക്കറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയും വനിതാ ശാക്തീകരണത്തിന് കരുത്തുപകരുകയുമാണ് ലക്ഷ്യങ്ങളെന്നും സംഘാടകരായ ആർക്ക് ഫെസ്റ്റിവൽസ് അറിയിച്ചു.

സ്കോർ:
മാച്ച് 1 : ആലപ്പുഴക്കെതിരായ മത്സരത്തിൽ തിരുവനന്തപുരത്തിന് 10 വിക്കറ്റ് വിജയം

മാച്ച് 2 : കോട്ടയത്തിനും കൊല്ലത്തിനും സമനില

മാച്ച് 3 : ആലപ്പുഴക്കെതിരെ കോട്ടയത്തിന് 9 വിക്കറ്റ് വിജയം

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മോഹൻലാലിന് പിന്തുണയുമായി സാംസ്‌ക്കാരിക കൂട്ടായ്മ

politics, power, film, sports, leaders, rulers India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, people

ജനപ്രീതിയെ രാഷ്ട്രീയ നേട്ടമാക്കിയവർ