Giza, Big void, Great Pyramid
in , ,

ഗിസ പിരമിഡിനുള്ളില്‍ നിഗൂഢ വായുരഹിത അറ കണ്ടെത്തി

കെയ്റോ: ലോകാദ്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ (Egypt) ഗിസ പിരമി‍ഡിൽ (Giza Pyramid) നൂറടിയിലേറെ നീളത്തിലുള്ള വായുരഹിത അറ (Big void) കണ്ടെത്തി.സ്കാന്‍ പിരമിഡ് പ്രോജക്ടിന്റെ ഭാഗമായി നടന്ന രണ്ട് വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഫ്രഞ്ച്-ജാപ്പനീസ് ഗവേഷകരാണ് ഏറ്റവും പുരാതനവും വലുതുമായ ഗിസ പിരമിഡിനുള്ളില്‍ നിഗൂഢമായ വായുരഹിത അറ കണ്ടെത്തിയത്. Giza, Big void, Great Pyramidഎന്നാൽ പിരമിഡിനുള്ളില്‍ ഇത്തരമൊരു അറ നിര്‍മ്മിച്ചതിന്റെ കാരണം വ്യക്തമായ്ക്കാൻ ഗവേഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

പിരമിഡിനുള്ളിലെ ഗ്രാന്‍ഡ് വാലിക്ക് മുകളിലായാണ് വായുരഹിത അറ സ്ഥിതി ചെയ്യുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ അറിയിച്ചു. പിരമിഡിന്റെ വടക്ക് ഭാഗത്തും സമാനമായ ഒരു ചെറിയ വായുരഹിത അറ കണ്ടെത്തിയിട്ടുണ്ട്. 2015 മുതൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Giza, Big void, Great Pyramid‘മൗഗ്രഫി’ എന്ന ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ഗവേഷകർ ഇതുവരെ അജ്ഞാതമായിരുന്ന വായുരഹിത അറയെ പറ്റി മനസ്സിലാക്കിയത്.

വലിയ പാറകൾ കൊണ്ടുള്ള നിർമ്മിതികൾക്കുള്ളിലെ സാന്ദ്രതാ വ്യത്യാസം മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്.

ഖുഫു ഫറവോയുടെ ഭരണകാലത്ത് ബിസി 2509നും 2483നും ഇടയിലാണ് ഗിസായിലെ പിരമിഡ് നിർമ്മിച്ചത്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഗെ​യി​ൽ സ​മ​രം: മ​ത​തീ​വ്ര​വാ​ദി​കളെ ഒറ്റപ്പെടുത്തണമെന്ന് സി​പിഎം

ബഹ്റയ്ക്കും സന്ധ്യയ്ക്കുമെതിരെ ആരോപണവുമായി ദിലീപ്