in ,

സാമൂഹിക പ്രശ്നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം

തിരുവനന്തപുരം: സാമൂഹ്യപ്രശ്നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലുടെ പരിഹാരം കാണാന്‍ രൂപീകൃതമായ സിംഗുലാരിറ്റി യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ജൂലൈ രണ്ടു മുതല്‍ ഏഴുവരെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ (ജിഐസി) രാജ്യത്തെ 25 സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ പരിഹാരമാര്‍ഗങ്ങള്‍ അവതരിപ്പിക്കും.

വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പരിസ്ഥിതി എന്നീ മേഖലകളിലാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ആശയങ്ങളുമായി എത്തുന്നത്. തിങ്കളാഴ്ച ജിഐസി തുടങ്ങുന്നത് ബൂട്ട്ക്യാമ്പോടെയാണ്. ആറിനാണ് ആശയാവതരണം. വിവിധ മേഖലകളിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളും അവരുമായുള്ള സമ്പര്‍ക്കപരിപാടികളും ശില്പശാലകളും ഇതിന്‍റെ ഭാഗമായി നടത്തുന്നുണ്ട്.

ആരോഗ്യമേഖലയില്‍ നിന്ന് 11, പരിസ്ഥിതിയില്‍ എട്ട്, വിദ്യാഭ്യാസമേഖലയില്‍ ആറ് എന്നിങ്ങനെയാണ്  സ്റ്റാര്‍ട്ടപ് അവതരണം നടക്കുന്നത്. ആദ്യദിനത്തില്‍ സംസ്ഥാന ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി പി.ശിവശങ്കര്‍ കേരളത്തിന്‍റെ വെല്ലുവിളികള്‍ സ്റ്റാര്‍പ്പുകള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ചും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തെക്കുറിച്ചും പ്രഭാഷണം നടത്തും. ഫായാ ഇന്നവേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ക്യാമ്പ് വിശദീകരണം നടത്തും. ടെക്നോപാര്‍ക്ക് സിഇഒ ഹൃഷികേശ് നായര്‍ സ്വാഗതം പറയും. ഏഴിനാണ് സ്റ്റാര്‍ട്ടപ്പുകളുടെ ആശയങ്ങള്‍ വിലയിരുത്തപ്പെടുന്നതും വിജയികളെ നിശ്ചയിക്കുന്നതും.

അടുത്ത പത്തുവര്‍ഷം ലോകത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സാങ്കേതികവിദ്യയിയുടെ പരിഹാരം കാണുന്നതിനുള്ള പരിശ്രമമാണ് അമേരിക്ക ആസ്ഥാനമായ സിംഗുലാരിറ്റി യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചിലൂടെ നടത്തുന്നത്. ഇന്ത്യയില്‍ ജിഐസി നടത്തുന്നതിന്‍റെ പ്രയോജനം ലഭിക്കുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ്. ഖരമാലിന്യ സംസ്കരണം, നഗരങ്ങളിലെ വായു-ജല മലിനീകരണ നിവാരണം തുടങ്ങിയവയാണ് പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യയിലെ പ്രശ്നങ്ങളായി ഏറ്റെടുത്തിട്ടുള്ളത്. ആരോഗ്യമേഖലയില്‍ രോഗ പ്രതിരോധം, നിര്‍ണയം, ചികിത്സ എന്നിവയും വിദ്യാഭ്യാസത്തില്‍ പുത്തന്‍ സാങ്കേതികവിദ്യയിലെ നൈപുണ്യവികസനവുമാണ് പരിഗണനാ വിഷയങ്ങള്‍

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള പ്രൊഫഷനലുകള്‍ക്കും മറ്റു സ്റ്റാര്‍ട്ടപ്പുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

AMMA, Lal, Mukesh, media freedom,journalists,  Gauri, 

അമ്മ വിവാദം പുകയവെ മാധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നു