സമയനിഷ്ഠ: ഗോ എയര്‍ മുന്നില്‍

കൊച്ചി: വിമാന സര്‍വ്വീസുകളുടെ സമയനിഷ്ഠയില്‍ (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) ഗോ എയര്‍ ഒന്നാമത്. 75.9 ശതമാനമാണ് ജനുവരിയില്‍ ഗോ എയറിന്‍റെ ഒ.ടി.പി. തുടര്‍ച്ചയായി അഞ്ചാം മാസമാണ് ഗോ എയര്‍ മുന്നിട്ട് നിൽക്കുന്നത് . 

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ പ്രകാരം ജനുവരി മാസത്തെ പ്രതികൂല കാലാവസ്ത മാറ്റി നിര്‍ത്തിയാല്‍ ആഭ്യന്തര സര്‍വ്വീസുകളില്‍ മികച്ച ഒ.ടി.പി യാണ് ഗോ എയര്‍ കൈവരിച്ചിരിക്കുന്നത്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരബാദ് എന്നീ നാല് മെട്രോ എയര്‍പ്പോര്‍ട്ടുകളിലാണ് ഒ.ടി.പി രേഖപ്പെടുത്തുന്നത്.

10000  യാ ത്രക്കാരില്‍ 0.3 പരാതികള്‍ മാത്രമാണ് ഗോ എയറിന് ഉണ്ടായിരുന്നത്. 0.73 ശരാശരി പരാതികളില്‍ 1000 യാത്രക്കാരില്‍ 0.2 പരാതികള്‍ മാത്രമാണ് ഗോ എയറിനുള്ളത്. ജനുവരി 2019 ല്‍ ഏറ്റവും കുറവ് പരാതികളാണ് ഗോ എയര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ ഉപഭോക്താക്കളോടാണ് ഞങ്ങള്‍ക്ക് നന്ദി പറയാനുള്ളത്. വളരെയധികം അഭിമാനം കൊള്ളുന്ന ഒരു നിമിഷമാണിത്. ഞങ്ങളുടെ കുട്ടായ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് ഈ വിജയം എന്ന് ഗോ എയര്‍ അധികൃതര്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

80 ശതമാനം സ്‌കൂളുകളും വിദ്യാഭ്യാസ അവകാശനിയമം പാലിക്കുന്നില്ല 

സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ ശക്തിപ്പെടുത്താന്‍ 13 കോടി രൂപ