കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ഗോവൻ മേളയിൽ  

യാഥ്യാർഥ്യവും ഫാന്റസിയും കെട്ടിപിണച്ച് അവതരിപ്പിക്കുന്ന ഹ്യൂമൻ സ്പേസ് ടൈം ആൻഡ് ഹ്യൂമൻ എന്ന  ഡുക്കിന്റെ പുതിയ ചിത്രമാണ് നാല്പത്തിയൊമ്പതാമത്‌ ഗോവൻ  ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത്.  കാലിഡോസ്കോപ്പ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക.

രണ്ടാം ലോക മഹായുദ്ധകാലമാണ് പശ്ചാത്തലം . ഒരു യുദ്ധക്കപ്പലിൽ യാത്രചെയ്യുന്ന ഒരു കൂട്ടം പേരില്ലാത്ത കഥാപാത്രങ്ങൾ. അവരിൽ പലതരക്കാറുണ്ട് . തെമ്മാടികൾ, ലൈംഗിക തൊഴിലാളികൾ, പുതുതായി വിവാഹിതരായ സ്ത്രീപുരുഷന്മാർ, ഒരു സെനറ്റർ, അയാളുടെ മകൻ, നിഗൂഢ സ്വഭാവക്കാരനായ ഒരു വൃദ്ധൻ തുടങ്ങി നിരവധിപേർ…

അപ്രതീക്ഷിത സംഭവങ്ങളുടെ നാടകീയ പരമ്പരയാണ് ചിത്രത്തിൽ അരങ്ങേറുന്നത്. കടൽ പൊടുന്നനെ അപ്രത്യക്ഷമാകുന്നു. കപ്പലിന്റെ സഞ്ചാരം ആകാശമാർഗം ആയിത്തീരുന്നു. തിന്നും കുടിച്ചും ലൈംഗികകേളികളിൽ ഏർപ്പെട്ടും കഴിഞ്ഞുപോന്നവരുടെ മനസ്സിൽ താളപ്പിഴകൾ കടന്നു കൂടുന്നു.

എന്നാൽ ഈ  കുഴഞ്ഞു മറിഞ്ഞ കാര്യങ്ങൾക്കു പിറകിലുള്ള യാഥാർഥ്യം ആർക്കും തന്നെ കണ്ടെത്താനാകുന്നില്ല.  ഭക്ഷണത്തിനു വേണ്ടിയുള്ള  പോരാട്ടം മനുഷ്യരെ പരസ്പരം കൊന്നു തിന്നുന്ന അവസ്ഥയിൽ എത്തിക്കുന്നു. അസ്സൽ നരഭോജികളായി അവർ മാറുന്നു

മറയില്ലാത്ത ലൈംഗികതയുടെയും   പച്ചയായ  അക്രമരംഗങ്ങളുടെയും ചിത്രീകരണം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ വിഖ്യാതനായ ഈ കൊറിയൻ ചലച്ചിത്രകാരന്റെ ചിത്രങ്ങൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. മനുഷ്യ സ്വഭാവത്തിൽ അന്തർലീനമായ വെറുപ്പും വിദ്വേഷവും ആണ് പുതിയ ചിത്രത്തിലൂടെ കാണിക്കുന്നതെന്ന് കിം കി ഡുക് പറയുന്നു.

സ്പ്രിങ് സമ്മർ ഫോൾ വിന്റർ…ആൻഡ് സ്പ്രിങ്, സമരിറ്റൻ ഗേൾ, ദ ബോ , ബ്രെത്ത്, ഡ്രീം, ബ്യൂട്ടിഫുൾ, ആമേൻ, പിയാത്ത, മോബിയസ്, ദ നെറ്റ് എന്നിവയാണ് കിം കി ഡുക്കിന്റെ ഏറെ  ശ്രദ്ധേയമായ  ചിത്രങ്ങൾ.  ബെർലിൻ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലും ഹ്യൂമൻ സ്പേസ് ടൈം ആൻഡ് ഹ്യൂമൻ പ്രദർശിപ്പിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സർക്കാർ ശബരിമലയെ യുദ്ധഭൂമിയാക്കുന്നു: അൽഫോൺസ് കണ്ണന്താനം

കേന്ദ്രം നൽകിയത് 18 കോടി മാത്രം; കണ്ണന്താനം കളവ് പറയുന്നു: ദേവസ്വം മന്ത്രി