Goa govt , Goa, Alert ,Terrorists,Sea,intelligence, report vessels ,casinos , terrorists,ports minister , State's Ports Department , casinos , cruise vessels, barges, State's Ports Minister ,Jayesh Salgaoncar,
in , ,

പടിഞ്ഞാറൻ തീരത്ത് ആക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്; ഗോവയിൽ ജാഗ്രത

ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യതയെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ ( Goa govt ) അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഗോവയെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല മുന്നറിയിപ്പെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആക്രമണം നടത്താൻ ഭീകരർ ഒരുങ്ങുന്നതായാണ് സൂചന ലഭിച്ചത്. ഗോവയ്ക്കു പുറമെ മുംബൈ, ഗുജറാത്ത് തീരത്തും ഇതേ മുന്നറിയിപ്പു സന്ദേശം നൽകിയിട്ടുണ്ടെന്ന് ഗോവ തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാലഗാനോക്കര്‍ അറിയിച്ചു.

ഭീകരവാദികൾ മത്സ്യബന്ധന ബോട്ടുകളിലൂടെ തീരത്തെത്താൻ സാധ്യതയുള്ളതായാണ് രഹസ്വാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ എജന്‍സി റിപ്പോര്‍ട്ട് തീരരക്ഷാ സേന പങ്കുവെച്ചതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു.

അതിനാൽ ഗോവയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന കാസിനോകള്‍, ജലവിനോദ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. നേരത്തെ പാകിസ്ഥാൻ പിടിച്ചെടുത്ത ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യബന്ധന ബോട്ട് വിട്ടയച്ചിട്ടുണ്ട്.

ഇന്ത്യയിലേയ്ക്ക് മടങ്ങുന്ന ഇൗ ബോട്ടില്‍ ഭീകരന്മാർ ഉണ്ടായേക്കാമെന്നാണ് അന്വേഷണ എജന്‍സികളുടെ മുന്നറിയിപ്പ്. ജില്ലാ കോസ്റ്റ് ഗാർഡിന്റെ മുന്നറിയിപ്പ് അനുസരിച്ച് നടപടികൾ കൈക്കൊണ്ടതായി ഗോവ ടൂറിസം വകുപ്പ് നൽകിയ മുന്നറിയിപ്പു സന്ദേശത്തിൽ പറയുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CWG 2018, Weightlifter ,Sivalingam, Wins ,Third Gold,India,Sathish Kumar Sivalingam , Men’s 77 kg  weightlifting category , Commonwealth Games , Sanjita Chanu ,Mirabai Chanu,

കോമണ്‍വെല്‍ത്ത്: ഭാരോദ്വഹനത്തില്‍ മെഡൽക്കൊയ്ത്ത്; ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം

Cucumber , nutrition,  benefits,  iron, silica, folic acid, potassium , magnesium, hair, nail, skin, veg ,plant,creeping vine , fruits , vegetables.,varieties of cucumber,

വെള്ളരി മാഹാത്മ്യം