കണ്ണൂരിൽ നിന്ന് ഗോ എയർ മസ്കറ്റ്, അബുദാബി സർവീസ് ആരംഭിച്ചു  

കണ്ണൂര്‍: ഗോ എയർ  ഇന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കുള്ള കന്നി യാത്രാ സര്‍വീസ് ആരംഭിച്ചു. ഗോ എയറിന്റെ ഏ8 055 ഫ്‌ലൈറ്റ് ഫെബ്രുവരി ഇരുപത്തിയെട്ട് 21:45ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് മാര്‍ച്ച് ഒന്നാം തീയതി 00:45ന് മസ്‌കറ്റില്‍ എത്തിച്ചേരും. മസ്‌കറ്റില്‍ എത്തിച്ചേരുന്ന ഫ്‌ലൈറ്റിന് ജലപീരങ്കി സല്യൂട്ടോടു കൂടി ഹാര്‍ദ്ദവമായ വരവേല്‍പ്പ് ലഭിക്കും. മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഒമാന്‍ ഏവിയേഷന്‍ സര്‍വീസുമായി ചേര്‍ന്നായിരിക്കും ഗംഭീര സ്വീകരണം സംഘടിപ്പിക്കുക.

അതിനുശേഷം മാര്‍ച്ച് ഒന്നാം തീയതി 22:10ന് ഗോ എയറിന്റെ ഫ്‌ലൈറ്റ് ഏ8 053 കണ്ണൂരില്‍ നിന്നും പുറപ്പെട്ട് മാര്‍ച്ച് രണ്ടാം തീയതി 00:40ന് അബുദാബിയില്‍ എത്തിച്ചേരും. അബുദാബി എയര്‍പോര്‍ട്‌സ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ അതിവിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഗോ എയറിന്റെ മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രവേശനത്തെകുറിച്ച് ജെ വാഡിയ, മാനേജിങ് ഡയറക്ടര്‍, ഗോ എയര്‍, ഇപ്രകാരം പറഞ്ഞു. ”മാലിയിലേക്കും ഫുക്കറ്റിലേക്കുമുള്ള സര്‍വിസ് വിജയകരമായി ആരംഭിച്ചതിനു ശേഷം മിഡില്‍ ഈസ്റ്റിന്റെ ആകാശവും കീഴടക്കാനായതില്‍ അതിയായ സന്തോഷമു#ണ്ട്. മസ്‌കറ്റും അബുദാബിയും ഗോ എയറിനെ സംബന്ധിച്ചിടത്തോളം വലിയ നാഴികക്കല്ലുകളാണ്. മിഡില്‍ ഈസ്റ്റേണ്‍ മേഖലയില്‍ ഞങ്ങളുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള ഊര്‍ജ്ജമാകും ഈ ചുവടുവയ്പ്പ്. കണ്ണൂരില്‍ നിന്നും മസ്‌കറ്റിലേയ്ക്കും അബുദാബിയിലേയ്ക്കുമുള്ള യാത്രയുടെ അനന്തസാധ്യതകള്‍ ഇനിയും വര്‍ദ്ധിപ്പിക്കാനാകുമെന്ന് ഇപ്പോള്‍ ലഭിച്ച അനുകൂലമായ പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കാം. ഗോ എയറിനോടൊപ്പം കന്നി ഫ്‌ലൈറ്റില്‍ ഒപ്പം കൂടിയ യാത്രക്കാര്‍ക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടിനും ഈ അവസരത്തില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു”.

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുവരുന്ന പ്രമുഖ എയര്‍ലൈനായി മാറിയ ഗോ എയറുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മാനേജിങ്ങ് ഡയറക്ടര്‍ വി. തുളസീദാസ് അറിയിച്ചു. സാംസ്‌കാരിക-സാമ്പത്തിക മേഖലയില്‍ പുരാതന കാലം മുതല്‍ക്കു തന്നെ മുന്‍പന്തിയില്‍ നിന്നിരുന്ന കണ്ണൂരിന്റെ മണ്ണില്‍ നിന്നും മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് രണ്ട് ഇന്‍റര്‍നാഷണല്‍ ഫ്‌ലൈറ്റുകള്‍ പറന്നുയരുന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിനോടൊപ്പം തന്നെ ദക്ഷിണേന്ത്യയിലും നമ്മുടെ സാമ്പത്തിക വളര്‍ച്ചയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ വിമാനത്താവളം സ്ഥാപിതമായത്. ഈ ലക്ഷ്യത്തിന് കൂടുതല്‍ ശക്തിപകര്‍ന്ന്, കണ്ണൂരിനെ സമൃദ്ധി വിളയുന്ന ഒരു ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുക എന്ന സ്വപ്നം പുതിയ സര്‍വീസുകളുടെ ഫ്‌ലാഗ് ഓഫോടുകൂടി സാധ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ കണ്ണൂരില്‍ നിന്നും ആരംഭിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ഗോ എയറിന്റെ വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകളിലൂടെയും ബുക്ക് ചെയ്യാവുന്നതണ്. ഗോ എയര്‍ കോള്‍ സെന്ററുകളിലൂടെയോ എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് ഓഫിസുകളിലൂടെയോ ട്രാവല്‍ ഏജന്റ് മുഖാന്തിരമോ ബുക്ക് ചെയ്യാവുന്നതാണ്. ഗോ എയര്‍ മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വേദയുടെ ബിനാലെ സന്ദേശം അതിജീവനത്തിന്റേത്

സമ്പുഷ്ട കേരളം പോഷണ പക്ഷാചരണം പദ്ധതിക്ക് തുടക്കം