Movie prime

ഗോ എയര്‍ കൊച്ചി-ഡല്‍ഹി നിരക്ക് കുറച്ചു; 4,600 രൂപ

കൊച്ചി: കൊച്ചി നിവാസികളെ ആകര്ഷിക്കുവാന് ഡല്ഹിയിലേക്കുള്ള യാത്രാ നിരക്കില് വന് ഇളവുമായി ഗോ എയര്. ജൂണ് – ജൂലൈ മാസത്തില് ഒരാള്ക്ക് 4600 രൂപ എന്ന നിരക്കില് കൊച്ചിയില് നിന്ന് ഡല്ഹിയിലേക്കും, ഇതേ നിരക്കില് തിരികെ ഡല്ഹിയില് നിന്ന് കൊച്ചിയിലേക്കും യാത്ര ചെയ്യാനാകും. മെയ് 7 മുതല് മെയ് 9 വരെ ടിക്കറ്റ് ബുക്ക് ചെയുന്ന യാത്രക്കാര്ക്കാര്ക്കാണ് ഈ സേവനം ലഭ്യമാകുക. ടിക്കറ്റ് ബുക്ക് ചെയ്യുവാനായി ഗോ എയര് സര്വീസിന്റെ ഫ്ലൈസ്മാര്ട് ഓപ്ഷന് വിന്ഡോ നാളെ തുറക്കും. More
 
ഗോ എയര്‍ കൊച്ചി-ഡല്‍ഹി നിരക്ക് കുറച്ചു; 4,600 രൂപ

കൊച്ചി: കൊച്ചി നിവാസികളെ ആകര്‍ഷിക്കുവാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ഗോ എയര്‍.

ജൂണ്‍ – ജൂലൈ മാസത്തില്‍ ഒരാള്‍ക്ക് 4600 രൂപ എന്ന നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും, ഇതേ നിരക്കില്‍ തിരികെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും യാത്ര ചെയ്യാനാകും.

മെയ് 7 മുതല്‍ മെയ് 9 വരെ ടിക്കറ്റ് ബുക്ക് ചെയുന്ന യാത്രക്കാര്‍ക്കാര്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ടിക്കറ്റ് ബുക്ക് ചെയ്യുവാനായി ഗോ എയര്‍ സര്‍വീസിന്‍റെ ഫ്ലൈസ്മാര്‍ട് ഓപ്ഷന്‍ വിന്‍ഡോ നാളെ തുറക്കും.

പരിമിത കാലയളവില്‍ ലഭ്യമാകുന്ന ഈ ഓഫര്‍ കൊച്ചി നിവാസികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും , സമയ നിഷ്ഠയില്‍ 7 തവണയും ഒന്നാമതെത്തിയ ഗോ എയറിന്‍റെ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്നും ഗോ എയര്‍ മാനേജിങ് ഡയറക്ടറായ ജെ വാഡിയ പറഞ്ഞു.