Godhra,train burning case, Gujarat HCGodhra,train burning case, Gujarat HC
in ,

ഗോധ്ര കൂട്ടക്കൊല: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

ഗാന്ധിനഗര്‍: ഗോധ്ര (Godhra) കൂട്ടക്കൊലക്കേസില്‍ പതിനൊന്ന് പ്രതികൾക്ക് വധശിക്ഷയിൽ ഇളവ്. ഇവരുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി (Gujarat HC) ജീവപര്യന്തമായി കുറച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം നഷ്ട പരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു.

തങ്ങളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി. അന്നത്തെ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ അന്നത്തെ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.

Godhra,train burning case, Gujarat HC2002 ഫെബ്രുവരി 27-ന് ഗോധ്രയില്‍ തീവണ്ടിക്ക് അക്രമികള്‍ തീ വച്ചതിനെ തുടർന്ന് രാമസേവകർ ഉൾപ്പെടെ 59 യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു.

അയോധ്യയിൽ നിന്നും മടങ്ങി വരികയായിരുന്ന തീർത്ഥാടകർ യാത്ര ചെയ്തിരുന്ന സബർമതി എക്സ്പ്രസിന്റെ എസ് ആറ് കോച്ചിലാണ് അക്രമികൾ തീയിട്ടത്.

2011 മാര്‍ച്ച് ഒന്നിന് ഈ കേസില്‍ പ്രത്യേക കോടതിയുടെ വിധി വന്നു. 31 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 63 പ്രതികളെ വെറുതെ വിട്ടിരുന്നു. കൊലപാതകം, വധശ്രമം, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരുന്നത്.

11 പേര്‍ക്ക് പ്രത്യേക കോടതി വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചിരുന്നത്. ഇവരുടെ വധശിക്ഷയാണ് ഇന്ന് ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചത്. ഗോധ്ര കൂട്ടക്കൊലയെ തുടർന്നുണ്ടായ ഗുജറാത്ത് കലാപത്തിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Non-kerala-labourers-fake news-social media-

വ്യാജ വാർത്ത; അന്യസംസ്ഥാന തൊഴിലാളികൾ ഭീതിയിൽ

Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

അബ്രാഹ്മണരുടെ ശാന്തി നിയമനം: അഭിനന്ദനവുമായി കമല്‍‌