Golden Globe Awards, Lady Bird, best motion picture drama,Nicole Kidman   Guillermo del Toro, The Shape of Water, The Disaster Artist, 75th Golden Globe,
75th ANNUAL GOLDEN GLOBE AWARDS -- Pictured: Greta Gerwig, Director, “Lady Bird”, accepts the award for Best Motion Picture – Comedy or Musical at the 75th Annual Golden Globe Awards held at the Beverly Hilton Hotel on January 7, 2018 -- (Photo by: Paul Drinkwater/NBC)
in , ,

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം: ലേഡി ബേഡ് മികച്ച ചിത്രം

കാലിഫോര്‍ണിയ: ചലച്ചിത്ര പ്രേമികളും പ്രവർത്തകരും കാത്തിരുന്ന 75-മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ( Golden Globe Awards ) പ്രഖ്യാപിച്ചു. ‘ലേഡി ബേഡ്’ ( Lady Bird ) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

മോഷന്‍ പിക്ചര്‍ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് സയോര്‍സ് റോണാന്‍ അർഹത നേടി. ‘ലേഡി ബേഡ്’ എന്ന ചിത്രത്തിലെ അഭിനയമികവിനാണ് സയോര്‍സ് റോണാന്‍ പുരസ്‌കാരത്തിന് അർഹയായത്.

അതേസമയം ഈ വിഭാഗത്തിൽ ജയിംസ് ഫ്രാങ്കോ മികച്ച നടനുള്ള പുരസ്‌കാരം നേടി. ‘ദ ഡിസാസ്റ്റര്‍’ എന്ന ചിത്രത്തിലെ അഭിനയത്തെ തുടർന്നാണ് ജയിംസ് ഫ്രാങ്കോ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.

‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ എന്ന ചിത്രം സംവിധാനം ചെയ്ത ഗില്ലേര്‍മോ ടെല്‍ ടോറോ ആണ് മികച്ച സംവിധായകന്‍.

‘ബിഗ് ലിറ്റില്‍ ലൈസ്’ മികച്ച ടിവി ഫിലിമിനുള്ള പുരസ്‌കാരം നേടി. ടിവി ഫിലിം വിഭാഗത്തിൽ പ്രശസ്ത നടി നിക്കോള്‍ കിഡ്മാന്‍ (ബിഗ് ലിറ്റില്‍ ലൈസ്) മികച്ച നടിയായി. ‘ദ ഹാന്റ് മെയ്ഡ് ടെയില്‍’ മികച്ച ടിവി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു

ടിവി സീരീസ്, ഡ്രാമ വിഭാഗത്തിൽ എലിസബത്ത് മോസ് മികച്ച നടിയായി. ഈ വിഭാഗത്തിൽ സ്‌റ്റെര്‍ലിംങ് കെ ബ്രൗണ്‍ ആണ് മികച്ച നടന്‍.

ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനാണ് വർഷം തോറും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കുന്നത്.

ഏകദേശം 90 അന്തർദ്ദേശീയ മാധ്യമപ്രവർത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കി എല്ലാ വർഷവും ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നൽകി ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങൾ നേടിയവരെ ആദരിക്കുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഗാര്‍ഹികപീഡനക്കേസ്: കക്ഷി ചേരുമെന്ന് വനിതാ കമ്മീഷന്‍

BBC, editor, resigns,  China editor ,protest , gender pay gap, Carrie Gracie ,accuses , employer , illegal pay culture,V newsroom role ,senior journalists ,post ,corporation, accusing , management , problem,

തുല്യവേതനമില്ല; ബിബിസി എഡിറ്റര്‍ സ്​ഥാനമൊഴിഞ്ഞു