ഗോത്ര ചിത്രകലയെക്കുറിച്ച് അറിവ് പകര്‍ന്ന് സുഭാഷ് വ്യാം  

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച പ്രതിഷ്ഠാപനങ്ങളിലൊന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള ഗോണ്ട് കലാകാര-ദമ്പതികളായ ദുര്‍ഗാഭായി-സുഭാഷ് വ്യാം എന്നിവരുടെ ദസ് മോത്തിന്‍ കന്യകയും ജലദേവതയും.

ഗോണ്ട് ആദിവാസി ഗോത്രത്തിലെ ഈ കഥ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ വേദിയായ ആര്‍ട്ട് റൂമില്‍ ഒത്തു ചേര്‍ന്ന കുട്ടികളുമായി സുഭാഷ് വ്യാം പങ്കു വച്ചു. മാത്രമല്ല, ഈ ചിത്രരചനയുടെ പാഠങ്ങള്‍ ഇവിടെ കൂടിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പകര്‍ന്നു നല്‍കിയതോടെ ആര്‍ട്ട് റൂം മികച്ച അനുഭവമായി മാറി.

മൂന്നു ദിവസമായി ആര്‍ട്ട് റൂമില്‍ നടക്കുന്ന ഗോണ്ട് കലാ-പരിശീലന കളരിയില്‍ ചിത്രരചന രീതി, നിറക്കൂട്ട് നിര്‍മ്മാണം, എന്നിവ പഠിപ്പിക്കുന്നു. ചുവന്നതും, വെളുത്തതുമായ കുമ്മായക്കല്ലുകള്‍, മഞ്ഞള്‍, പച്ചില എന്നിവയെല്ലാം കൊണ്ടുള്ള നിറങ്ങള്‍ നിര്‍മ്മിക്കാന്‍ പഠിച്ചത് പങ്കെടുത്തവര്‍ക്ക് കൗതുകമായി. പ്രദേശങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കേണ്ട നിറങ്ങളെക്കുറിച്ചും വിശദീകരിച്ചുവെന്ന് എബിസി പ്രോഗ്രാം മാനേജര്‍ ബ്ലെയ്സ് ജോസഫ് പറഞ്ഞു.

ഗോണ്ട് കഥകളെക്കുറിച്ച് സുഭാഷ് വ്യാം ചിത്രങ്ങള്‍ വരച്ചു. വിദ്യാര്‍ത്ഥികള്‍ വിരലുകള്‍, തുണി, ബ്രഷ് എന്നിവ ഉപയോഗിച്ചാണ് അവയ്ക്ക് നിറങ്ങള്‍ നല്‍കിയത്. ആദ്യ രണ്ട് ദിവസം സുഭാഷ് വ്യാം കഥകള്‍ പറഞ്ഞു കേള്‍പ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിലാണ് വരയും നിറം നല്‍കലും നടന്നത്.

പരമ്പരാഗതവും തനതുമായ ചിത്രകലാരീതി പഠിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആസ്ട്രേലിയന്‍ സ്വദേശിയായ ഫാരന്‍ പറഞ്ഞു.

പ്രൈമറി സ്കൂള്‍ ടീച്ചര്‍ കൂടിയായ അദ്ദേഹത്തിന് അത്ഭുതവും അടക്കാനായില്ല. കുട്ടികള്‍ക്ക് സമകാലീനകലാവിദ്യാഭ്യാസം നല്‍കുമെന്ന് തീരുമാനത്തോടെയാണ് കളരിയില്‍ പങ്കെടുത്ത വീട്ടമ്മയായ ഗംഗാ നായര്‍ യാത്രയാകുന്നത്. ഫോര്‍ട്ട്കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്ക്കൂളിലെ കുട്ടികളും പരിശീലന കളരിയില്‍ പങ്കെടുത്തു

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാഴ്ച പരിമിതർക്കായുള്ള സർക്കാർ സ്‌കൂൾ ഹൈടെക് ആകും 

ഇടുക്കി ആയുര്‍വേദ കോളേജ്: മന്ത്രി സ്ഥലം സന്ദര്‍ശിച്ചു