Movie prime

അന്നയ്ക്കിത് ആനന്ദകാലം

അങ്കമാലി ഡയറീസിലെ ലിച്ചിയെ അത്രപെട്ടെന്നൊന്നും മലയാളികള് മറക്കില്ല. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ താരരാജാക്കന്മാരുടെ ഒപ്പം അഭിനയിക്കാന് ഈ യുവനടിയ്ക്ക് സാധിച്ചുവെന്നത് അന്ന രാജന്റെ പ്രതിഭയുടെ തെളിവാണ്. മോഹന്ലാല്, ജയറാം എന്നിവര്ക്കൊപ്പം അഭിനയിച്ച അന്ന രാജന് ഇപ്പോള് മമ്മൂട്ടിയുടെ മധുരരാജയിലൂടെ വീണ്ടും പ്രേക്ഷക ഹൃദയത്തില് ഇടംപിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണം നേടി തീയറ്ററുകളില് മുന്നേറിക്കൊണ്ടിരിക്കുന്ന മധുരരാജയില് നാല് നായികമാരില് ഒരാളായിട്ടാണ് അന്ന എത്തുന്നത്. അന്ന രാജൻ ബി ലൈവ് ന്യൂസിനോട് സംസാരിക്കുന്നു: ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിന്റെ മഹാനടന്മാര്ക്കൊപ്പം അഭിനയിക്കാന് More
 
അന്നയ്ക്കിത് ആനന്ദകാലം

അങ്കമാലി ഡയറീസിലെ ലിച്ചിയെ അത്രപെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ താരരാജാക്കന്‍മാരുടെ ഒപ്പം അഭിനയിക്കാന്‍ ഈ യുവനടിയ്ക്ക് സാധിച്ചുവെന്നത് അന്ന രാജന്റെ പ്രതിഭയുടെ തെളിവാണ്. മോഹന്‍ലാല്‍, ജയറാം എന്നിവര്‍ക്കൊപ്പം അഭിനയിച്ച അന്ന രാജന്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ മധുരരാജയിലൂടെ വീണ്ടും പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന മധുരരാജയില്‍ നാല് നായികമാരില്‍ ഒരാളായിട്ടാണ് അന്ന എത്തുന്നത്. അന്ന രാജൻ ബി ലൈവ് ന്യൂസിനോട് സംസാരിക്കുന്നു:

ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിന്റെ മഹാനടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് തീർച്ചയായും ഭാഗ്യമായി കാണുന്നു. ഏതൊരാളുടേയും സ്വപ്‌നം പോലെ എന്റേയും സ്വപ്‌നങ്ങളായിരുന്നു മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ കൂടെ അഭിനയിക്കുക എന്നത്. ലാലേട്ടന്റെ നായികയായി വെളിപാടിന്റെ പുസ്തകത്തിലേയ്ക്ക് കാസ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. വലിയൊരു ഭാഗ്യമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. അതിനു ശേഷം ജയറാമേട്ടന്റെ കൂടെയും അഭിനയിക്കാന്‍ സാധിച്ചു. ഇപ്പോള്‍ മധുരരാജയില്‍ മമ്മൂക്കയ്‌ക്കൊപ്പവും. നാല് നായികമാരില്‍ ഒരാളായിട്ടാണ് ഞാനെങ്കിലും ചിത്രത്തില്‍ ഓരോരുത്തരുടേയും വേഷങ്ങള്‍ പ്രത്യേകത നിറഞ്ഞതാണ്. മധുരരാജ വന്‍ വിജയമാണെന്ന് അറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. അതിന്റെ ഭാഗമാകാന്‍ സാധിച്ചതിലും.

അന്നയ്ക്കിത് ആനന്ദകാലം

എനിക്ക് ലഭിച്ച കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രതീക്ഷ. സാഹസികത നിറഞ്ഞതായിരുന്നു ചിത്രത്തില്‍ എന്റെ രംഗങ്ങള്‍. അതൊക്കെ ശരിക്കും പുതിയൊരനുഭവവുമായിരുന്നു, ഫൈറ്റ് സീനില്‍ വേട്ടനായ്ക്കള്‍ക്കൊപ്പം അന്ന അഭിനയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം അന്ന തന്നെ പോസ്റ്റ് ചെയ്തിരുന്നു ഇപ്പോള്‍ ആ വീഡിയോ വൈറലുമാണ്. ഡ്യൂപ്പില്ലാതെയാണ് അന്ന അതില്‍ അഭിനയിച്ചിരിക്കുന്നത്. ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായിരുന്നു അതെന്നാണ് അന്ന ആ വീഡിയോയ്ക്ക് കൊടുത്ത കാപ്ഷനും.

മധുരരാജ ഫൈറ്റ്സും സ്റ്റണ്ടുമൊക്കെയുള്ള മാസ് പടമാണെന്നതില്‍ സംശയമില്ലല്ലോ. അപ്പോള്‍ അതില്‍ അഭിനയിക്കുമ്പോള്‍ കുറച്ച് ഫൈറ്റ്‌സ് ഒക്കെ ചെയ്യണ്ടേ. ശരിക്കും പേടിച്ചുപോയ നിമിഷങ്ങളായിരുന്നു അത്. കുരച്ചുകൊണ്ട് എന്റെ മുകളിലൂടെ നായ്ക്കള്‍ ചാടുന്ന രംഗം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. പീറ്റര്‍ ഹെയ്‌നിനോടാണ് ശരിക്കും നന്ദി പറയേണ്ടത്. അദ്ദേഹം പറഞ്ഞു തന്നത് ഞാന്‍ ചെയ്തു. ആ രംഗത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. മികച്ച പ്രേക്ഷകപ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അറിയുന്നതിലും സന്തോഷം വേറെയില്ല. അന്ന പറയുന്നു.

അന്നയ്ക്കിത് ആനന്ദകാലം

ശരിക്കും എന്‍ഞ്ചോയ് ചെയ്താണ് അഭിനയിച്ചത്. വൈശാഖ് സാറും പീറ്റര്‍ ഹെയ്‌ൻ സാറുമൊക്കെ ഒത്തിരി സഹായിച്ചു. എന്റെ ഫൈറ്റ് സീനൊക്കെ അത്ര മികച്ചതായതില്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കുമാണ് നന്ദി പറയേണ്ടത്.

ഒരു നഴ്‌സായിട്ടാണ് ഞാന്‍ മധുരരാജയില്‍ വേഷമിടുന്നത്. പിന്നെ മമ്മൂക്ക, അനുശ്രീ, എല്ലാവരും ഒരുപോലെതന്നെയാണ് ലൊക്കേഷനില്‍ പെരുമാറുന്നത്. സീനിയേഴ്‌സ് ജൂനിയേഴ്‌സ് എന്നൊന്നും തോന്നിയിട്ടില്ല. എല്ലാവരും നല്ല സഹകരണമായിരുന്നുവെന്നും അന്ന പറഞ്ഞു.

അന്നയ്ക്കിത് ആനന്ദകാലം

സച്ചിനാണ് ഇനി അന്നയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് ഇതിഹാസം സച്ചിനേയും ക്രിക്കറ്റ് എന്ന പൊതുവികാരത്തേയും ഒന്നിപ്പിച്ച് ഒരുക്കുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. സന്തോഷ് നായരാണ് ചിത്രമൊരുക്കുന്നത്. ചിത്രം ഈസ്റ്ററിനോട് അനുബന്ധിച്ച് തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഒരു മുഴുനീള എന്‍ര്‍ടെയ്ന്‍മെന്റ് ചിത്രമായിരിക്കും സച്ചിനെന്നും അന്ന രാജന്‍ പറഞ്ഞു. രഞ്ജി പണിക്കര്‍ രമേഷ് പിഷാരടി, ഹരീഷ് കണാരന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.