ഇനി ഒറ്റത്തവണ നിർദ്ദേശം നൽകൂ; പണിയെടുക്കാൻ ഗൂഗിൾ അസിസ്റ്റന്റ് റെഡി

Google Assistant, Continued Conversation , Google Home, Home Mini, Home Max smart speakers ,

ഗൂഗിൾ അസിസ്റ്റന്റിനെ ( Google Assistant ) കൊണ്ട് പണിയായ പണിയൊക്കെ ചെയ്യിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മുതൽ ഓരോ തവണയും ‘ഓക്കേ ഗൂഗിൾ, അത് ചെയ്യൂ, ഓക്കേ ഗൂഗിൾ, ഇത് ചെയ്യൂ’ എന്ന് പറഞ്ഞു മെനക്കെടേണ്ട.

ഒറ്റ പറച്ചിലിൽ തന്നെ സർവ്വസന്നാഹങ്ങളുമായി അസിസ്റ്റന്റ് റെഡി. പിന്നീടങ്ങോട്ട് എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞാൽ മതി.

പുള്ളിക്കാരൻ അതൊക്കെയങ്ങ് ചെയ്തോളും.

”ഓക്കേ ഗൂഗിൾ”

”ഹായ്”

”ടി വി ഓണാക്കൂ, പോപ്കോൺ മേക്കറും ഓണാക്കൂ.”

”തീർച്ചയായും; ടി വി ഓണാക്കുന്നു. പോപ്കോൺ മേക്കറും ഓണാക്കുന്നു.”

”അടുക്കളയിലെ ലൈറ്റ് കെടുത്തിയേക്കൂ; ലിവിങ് റൂമിലെ ലൈറ്റും കെടുത്തിക്കോളൂ.”

”ഷുവർ; അടുക്കളയിലെ ലൈറ്റ് കെടുത്തുന്നു; ലിവിങ് റൂമിലെ ലൈറ്റും കെടുത്തുന്നു.”

എന്നിങ്ങനെ വേണ്ടതൊക്കെ പറഞ്ഞു കൊണ്ടേയിരിക്കാം.

യാതൊരു മടിയും കൂടാതെ അസിസ്റ്റന്റ് അതൊക്കെ ചെയ്തു കൊണ്ടേയിരിക്കും.

ഗൂഗിൾ അസിസ്റ്റന്റ്റ് ആപ്പ് റിവ്യൂകളിൽ ഉപയോക്താക്കൾ നിരന്തരമായി ഉന്നയിച്ചു കൊണ്ടിരുന്ന ഒരു ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

ഓരോ തവണയും ” ഹേ ഗൂഗിൾ “, ” ഓക്കേ ഗൂഗിൾ ” വിളിച്ച് മടുത്തവർക്ക് ഇനി ചാരു കസേരയിൽ കാലിന്മേൽ കാൽ കയറ്റിയിരുന്ന് കല്പിക്കാം.

“കണ്ടിന്യൂഡ് കൺവർസേഷൻ” എന്നാണ് ഈ ഫീച്ചർ അറിയപ്പെടുക.

ഗൂഗിൾ ഹോം, ഗൂഗിൾ മിനി, ഹോം മാക്സ് സ്മാർട്ട് സ്പീക്കറുകളിൽ ഇന്നുമുതൽ പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാണ്.

Google Assistant, Continued Conversation , Google Home, Home Mini, Home Max smart speakers ,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Yusuff Ali MA, Lulu Group, China, signed, retail, export, import, business, 

വൻ നിക്ഷേപ പദ്ധതിയുമായി ലുലു ചൈനയിൽ; ധാരണാപത്രത്തിൽ ഒപ്പിട്ടു

Vijay ,Sarkar, first look poster, controversy, cigarette, Anbumani Ramadoss,  62nd movie ,Keerthi Suresh, AR Murugadoss, AR Rahman ,new movie , Anbumani Ramadoss , former central minister

സിഗരറ്റ് വില്ലനായി; വിജയ് ചിത്രം സർക്കാർ വിവാദത്തിൽ